ദുബൈയിൽ പ്രതിമാസം 30,000 ദിർഹം വരെ ശമ്പളം; സർകാർ വകുപ്പുകളിൽ വിവിധ ജോലികൾക്ക് വിദേശികൾക്ക് അവസരം; ഒഴിവുകൾ അറിയാം

 


ദുബൈ: (www.kvartha.com 14.12.2021) ദുബൈയിലെ സർകാർ വകുപ്പുകളിൽ വിവിധ ജോലികൾക്ക് പ്രവാസികൾക്ക് അവസരം. 30,000 ദിർഹം പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികളും അതിലുണ്ട്. ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ്, ഹെൽത് അതോറിറ്റി, ടൂറിസം, വിമൻ എസ്റ്റാബ്ലിഷ്‌മെന്റ് എന്നീ വകുപ്പുകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദുബൈ ഗവണ്മെന്റിന്റെ ജോബ് പോർടലിൽ ലഭ്യമാണ്.

ദുബൈയിൽ പ്രതിമാസം 30,000 ദിർഹം വരെ ശമ്പളം; സർകാർ വകുപ്പുകളിൽ വിവിധ ജോലികൾക്ക് വിദേശികൾക്ക് അവസരം; ഒഴിവുകൾ അറിയാം


എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്ന ചില ജോലികൾ ഇവയാണ്:

1) സ്പെഷ്യലിസ്റ്റ് റെജിസ്ട്രാർ - ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി (ദുബൈ ആശുപത്രി)
തൊഴിൽദാതാവ്: ദുബൈ ഹെൽത് അതോറിറ്റി.
യോഗ്യത: അംഗീകൃത ബിരുദം.
ശമ്പളം: 20,000-30,000 ദിർഹം.

2) എഡിറ്റർ (അറബിക്)
തൊഴിൽദാതാവ്: ദുബൈ മീഡിയ ഓഫീസ്
യോഗ്യത: ജേണലിസം, കമ്യൂനികേഷൻ, മൾടി മീഡിയ അല്ലെങ്കിൽ മീഡിയ സ്റ്റഡീസ് എന്നിവയിൽ ബിരുദം.
ശമ്പളം: 10,000 ദിർഹത്തിൽ താഴെ.

3) സീനിയർ എഡിറ്റർ (അറബിക്)
തൊഴിൽദാതാവ്: ദുബൈ മീഡിയ ഓഫീസ്.
യോഗ്യത: ജേണലിസം, കമ്യൂനികേഷൻ, മൾടി മീഡിയ അല്ലെങ്കിൽ മീഡിയ സ്റ്റഡീസ് എന്നിവയിൽ ബിരുദം
ശമ്പളം: ദിർഹം 10,000-20,000

4) സൈകോളജിസ്റ്റ് (അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രി).
തൊഴിൽദാതാവ്: ദുബൈ ഹെൽത് അതോറിറ്റി.
യോഗ്യത: സൈകോളജിയിൽ ബാചിലേഴ്സ് ബിരുദവും അംഗീകൃത സ്ഥാപനം/കോളജ്/യൂനിവേഴ്സിറ്റിയിൽ നിന്ന് ക്ലിനികൽ സൈകോളജിയിൽ കുറഞ്ഞത് ആറ് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈകോളജിയിൽ ബിരുദം, ക്ലിനികൽ സൈകോളജിയിൽ ബിരുദാനന്തര ബിരുദം, സൈഡി (ഡോക്ടർ ഓഫ് സൈകോളജി) എന്നിവ.

ഒരു മൾടിഡിസിപ്ലിനറി ക്ലിനികൽ വിഭാഗത്തിലോ ആശുപത്രിയിലോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ ക്ലിനികൽ സൈകോളജിസ്റ്റായുള്ള 1 - 2 വർഷത്തെ പരിചയം ആവശ്യമാണ്. .

5) സീനിയർ സ്പെഷ്യലിസ്റ്റ് റെജിസ്ട്രാർ - ജനറൽ സർജറി (ദുബൈ ആശുപത്രി)
തൊഴിൽദാതാവ്: ദുബൈ ഹെൽത് അതോറിറ്റി.
യോഗ്യത: അംഗീകൃത മെഡികൽ സ്ഥാപനത്തിൽ നിന്നുള്ള ബിരുദം


6) സീനിയർ സ്പെഷ്യലിസ്റ്റ് റെജിസ്ട്രാർ - ഇന്റേനൽ മെഡിസിൻ (ദുബൈ ആശുപത്രി)
തൊഴിൽദാതാവ്: ദുബൈ ഹെൽത് അതോറിറ്റി.
യോഗ്യത: അംഗീകൃത മെഡികൽ സ്ഥാപനത്തിൽ നിന്നുള്ള ബിരുദം
ശമ്പളം: ദിർഹം 20,000-30,000.

7) സ്റ്റാഫ് നഴ്‌സുമാർ (രണ്ട്) - (ദുബൈ ആശുപത്രി)
തൊഴിൽദാതാവ്: ദുബൈ ഹെൽത് അതോറിറ്റി.
യോഗ്യത: നഴ്‌സിംഗിൽ ബിഎസ്‌സി അല്ലെങ്കിൽ തത്തുല്യം, ഡി എച് എ ലൈസൻസ്, 100 ൽ കൂടുതൽ കിടക്കകളുള്ള അക്യൂട് കെയർ ഫെസിലിറ്റിയിൽ രണ്ട് വർഷത്തെ പരിചയം.
ശമ്പളം: 10,000 ദിർഹത്തിൽ താഴെ.

8) ഡാറ്റാ എൻജിനീയർ.
തൊഴിൽദാതാവ്: ദുബൈ ടൂറിസം.
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബിരുദം, 3-5 വർഷത്തെ പരിചയം, മൊത്തത്തിൽ എട്ട് വർഷത്തെ പരിചയം, യുഎഇയിലും വിദേശത്തും ഇടയ്ക്കിടെ യാത്രകളുണ്ടാവും.

9) ഫിറ്റ്നസ് സൂപെർവൈസർ
തൊഴിൽദാതാവ്: ദുബൈ വിമൻ എസ്റ്റാബ്ലിഷ്‌മെന്റ്.
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ.

Keywords : International, Gulf, Dubai, News, Top-Headlines, Job, Government, Tourism, Office, Data Engineer, Editor, Job vacancy, Government departments in Dubai are looking to fill several vacancies.




< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia