Delegates visit | ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജി ജെ സി പ്രതിനിധി സംഘം ഖത്വറിലെത്തി; ഇന്‍ഡ്യന്‍ അംബാസിഡറുമായി ചര്‍ച നടത്തി; യുഎഇയും ബഹ്റൈനും കൂടി സന്ദര്‍ശിക്കും
Jun 14, 2023, 22:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com) ഓള്‍ ഇന്‍ഡ്യ ജെം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ (GJC) പ്രതിനിധി സംഘം ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്വറിലെത്തി. ദോഹയിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ അഞ്ജലിന പ്രേമലതയുമായി ജിജെസി പ്രതിനിധികള്‍ ചര്‍ച നടത്തി. ഇന്‍ഡ്യയും ഖത്വറും തമ്മിലുള്ള സ്വര്‍ണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ചകളാണ് നടന്നത്.
നിലവിലുള്ള പല നിയമങ്ങളും ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കിയതായി ജിജെസി പ്രതിനിധികള്‍ അറിയിച്ചു. ജിജെസി ചെയര്‍മാന്‍ സയ്യാം മെഹ്‌റ, വൈസ് ചെയര്‍മാന്‍ രാജേഷ് റോക്കഡെ ഡയറക്ടര്‍ എസ് അബ്ദുല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അംബാസിഡറുമായി ചര്‍ച നടത്തിയത്. ഇന്‍ഡ്യയില്‍ നിന്നുള്ള വന്‍കിട ജ്വലറി നിര്‍മാതാക്കളും കയറ്റുമതിക്കാരും ചര്‍ചകളില്‍ പങ്കെടുത്തു.
ഖത്വര്‍, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായാണ് ജിജെസി പ്രതിനിധികള്‍ യാത്ര തിരിച്ചത്. ഇന്‍ഡ്യന്‍ എംബസികളിലെ ഉദ്യോഗസ്ഥരുമായും, വാണിജ്യ മന്ത്രാലയത്തിലെ നയതന്ത്രജ്ഞരുമായും ഇവര്‍ ചര്‍ച നടത്തും. മൂന്ന് രാജ്യങ്ങളും ഇന്‍ഡ്യയും തമ്മിലുള്ള സ്വര്‍ണ വ്യാപാരം വിപുലീകരിക്കുന്നത് ചര്‍ച ചെയ്യുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മൂന്ന് രാജ്യങ്ങളില്‍ ജിജെഎസ് റോഡ്‌ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഉന്നതതല സംഘത്തില്‍ ഇന്‍ഡ്യയിലെ പ്രമുഖ ജ്വലറി നിര്‍മാതാക്കളും കയറ്റുമതി പ്രതിനിധികളും ഉള്‍പെടുന്നു. സംഘം 19ന് തിരികെ എത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.