ജിസിസിയിലെ ഏറ്റവും വലിയ റോമൻ കാതലിക് ദേവാലയം ബഹ്‌റൈനിൽ തുറന്നു; ഉദ്ഘാടനം ചെയ്തത് രാജാവിന്റെ പ്രതിനിധി; രാജ്യത്ത് ഏകദേശം 80,000 വിശ്വാസികളുണ്ടെന്ന് കണക്ക്
Dec 10, 2021, 21:19 IST
മനാമ: (www.kvartha.com 10.12.2021) ജിസിസിയിലെ ഏറ്റവും വലിയ റോമൻ കാതലിക് ദേവാലയം ബഹ്‌റൈനിൽ തുറന്നു. കുറഞ്ഞത് 2,300 പേർക്ക് ഇരിക്കാവുന്ന ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, തലസ്ഥാനമായ മനാമയിൽ നിന്ന് 20 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചർചിനായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എട്ട് വർഷം മുമ്പ് 9,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രതിനിധിയായി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ദേവാലയം ഉദ്ഘാടനം ചെയ്തു. കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ നേതൃത്വത്തില്‍ കൂദാശ തിരുകർമങ്ങൾ നടന്നു.
ബഹ്‌റൈനിൽ ഏകദേശം 80,000 കതോലിക്കരുണ്ടെന്നാണ് കണക്കാക്കുന്നത് , പ്രധാനമായും ഏഷ്യയിൽ നിന്നുള്ള തൊഴിലാളികൾ, കൂടുതലും ഇൻഡ്യ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പഴയ നിയമത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, മോശെ പ്രവാചകൻ തന്റെ ജനത്തെ കണ്ടുമുട്ടിയ ഒരു കൂടാരത്തോട് സാമ്യമുള്ള അഷ്ടഭുജാകൃതിയിലുള്ള ഒരു താഴികക്കുടത്തോടുകൂടിയതാണ് ദേവാലയത്തിന്റെ രൂപകൽപന. നിരവധി നിര ഇരിപ്പിടങ്ങളും രണ്ട് ചാപ്പലുകളും ദേവാലയത്തിലുണ്ട്. ബഹ്‌റൈനിന്റെയും മാർപാപയുടെയും പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. ചുവരുകളിൽ യേശുവിന്റെ മരണവും പുനരുത്ഥാനവും പോലുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.
യഹൂദ മുതൽ ഹിന്ദു വരെയുള്ള മറ്റ് മതസ്ഥർക്ക് സമാധാനത്തോടെ ആരാധന നടത്താൻ ബഹ്‌റൈൻ മുമ്പേ അനുവദിച്ചിട്ടുണ്ട്. ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് ബഹ്‌റൈനിൽ ഒരു ഹിന്ദു ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടിൽ ഒരു അമേരികൻ മിഷനും ഇവിടെ ക്രിസ്തീയ പള്ളി തുറക്കാൻ അനുവാദം നൽകിയിരുന്നു. ഏകദേശം 1,000-ത്തോളം വരുന്ന പ്രാദേശിക ക്രിസ്ത്യൻ ജനസംഖ്യയുള്ള ചുരുക്കം ചില ജിസിസി രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ. ഇവരിൽ ഭൂരിഭാഗവും യഥാർഥത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള അറബ് ക്രിസ്ത്യാനികളായിരുന്നു, 1930 മുതൽ 1950 വരെ ബഹ്‌റൈനിലേക്ക് കുടിയേറി. ഇപ്പോൾ ബഹ്‌റൈൻ പൗരത്വമുണ്ട്. നൂറ്റാണ്ടുകൾ പിന്നിലേക്ക് നീണ്ടുകിടക്കുന്ന മറ്റ് മതങ്ങളോടുള്ള ബഹ്‌റൈനിലെ സഹിഷ്ണുതയുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ.

Keywords: Gulf, News, Manama, Church, Inauguration, Top-Headlines, GCC's biggest Catholic church opens in Bahrain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.