ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പാര്‍ലമെന്റിന് ജിസിസി അംഗീകാരം

 


ADVERTISEMENT

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പാര്‍ലമെന്റിന് ജിസിസി അംഗീകാരം
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഒരു സംയുക്ത പാര്‍ലമെന്റ് രൂപീകരിക്കുകയെന്നതടക്കം യുഎഇ ഫെഡറല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു ജിസിസി അംഗീകാരം. ജിദ്ദയില്‍ നടക്കുന്ന ജിസിസി പാര്‍ലമെന്ററി യോഗത്തിലാണ് അംഗീകാരം ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഒരു സംയുക്ത പാര്‍ലമെന്റ് രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനായി ജിസിസി ജനറല്‍ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ജിസിസി വിവരകൈമാറ്റ ശൃംഖലയുടെ രൂപീകരണം, ജിസിസി പാര്‍ലമെന്ററി സമ്മേളനം വര്‍ഷാവസാനം നടത്തുക, പാര്‍ലമെന്ററി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങളുടെയും അംഗരാജ്യങ്ങളുടെ വിദേശനയതന്ത്ര ബന്ധത്തെയും സംബന്ധിച്ചു ക്രിയാത്മകമായി വിലയിരുത്തുക എന്നിവയായിരുന്നു യുഎഇ സമര്‍പ്പിച്ച മറ്റു നിര്‍ദേശങ്ങള്‍.

Keywords: UAE, Gulf, GCC, UAE Federal Council
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia