പെട്രോളിയം ഇതര വരുമാനം ലക്ഷ്യമിട്ടു വന്‍ സൗരോര്‍ജ പദ്ധതിയിലേക്ക് ചുവടുമാറ്റി സൗദി അറേബ്യ
Feb 7, 2018, 12:05 IST
ADVERTISEMENT
റിയാദ്: (www.kvartha.com 07.02.2018) പ്രധാന വരുമാനമാര്‍ഗമായ എണ്ണയുത്പാദനത്തില്‍ നിന്നും ഇതര വരുമാനം ലക്ഷ്യമിട്ടു വന്‍ സൗരോര്‍ജ പദ്ധതിയിലേക്ക് ചുവടുമാറ്റി സൗദി അറേബ്യ. വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ഉള്‍പ്പെടെ നടപ്പിലാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി സൗദിയുടെ രംഗപ്രവേശം. ബദല്‍ സാമ്പത്തിക ശ്രോതസ് എന്നതിലുപരി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം . ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒപ്പം ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നതില്‍ ഒരു ആഗോള ശക്തിയായി മാറാനും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 700 കോടി ഡോളറാണ് നീക്കി വയ്ക്കുന്നത്. 2023 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗത്തിന്റെ പത്ത് ശതമാനം സൗരോര്‍ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് സൗദിയുടെ ലക്ഷ്യം.
കിരീടവകാശി സല്മാന് ബിന്‍ മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലാണു പുതിയ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഏറ്റവും വലിയ പെട്രോളിയം ഉല്പാദക രാജ്യമായ സൗദിക്ക് പാരമ്പര്യേതര ഊര്‍ജം ഉല്പാദിപ്പിക്കുന്നതില് രാജ്യാന്തര ശക്തിയാകാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതിനോടകം തുടക്കം കുറിച്ചു. ഏഴു സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി വൈദ്യുത പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ എണ്ണ വിപണിയില്‍ ഇടിവുവന്നതോടെയാണ് സൗരോര്‍ജ പദ്ധതിയിലേക്ക് സൗദി നീങ്ങുന്നത്. ഭാവിയില്‍ സൗരോര്‍ജത്തെ പ്രധാന സാമ്പത്തിക മേഖലയാക്കി മാറ്റുക എന്നതും അവര്‍ ലക്ഷ്യമിടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: From oil to solar energy: Saudi Arabia plots a shift to renewables, Riyadh, News, Business, Unemployment, Saudi Arabia, Gulf, World.
Keywords: From oil to solar energy: Saudi Arabia plots a shift to renewables, Riyadh, News, Business, Unemployment, Saudi Arabia, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.