SWISS-TOWER 24/07/2023

3 Keralites Released | 112 ദിവസത്തെ തടവിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക്: നയതന്ത്ര തലത്തില്‍ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ യെമനില്‍ ഹൂതി വിമതര്‍ ബന്ദികളാക്കിയ 3 മലയാളികളെ മോചിപ്പിച്ചു; ഉടന്‍ കേരളത്തിലെത്തുമെന്ന് വിവരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സന: (www.kvartha.com) യെമനില്‍ ഹൂതി വിമതര്‍ 112 ദിവസം ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത് സജീവന്‍ (28), ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദീപാഷ് (37) എന്നിവരെയാണ് മോചിപ്പിച്ചത്. നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. 

കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം. ദിപാഷ് രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം.

സഊദി-ഹൂതി തര്‍ക്കത്തിനിടയിലാണ് ജനുവരി രണ്ടിന് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയത്. ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്ക് കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. 11 ജീവനക്കാരെയാണ് തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പെടെ ഏഴ് ഇന്‍ഡ്യക്കാരുണ്ട്.

3 Keralites Released | 112 ദിവസത്തെ തടവിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക്: നയതന്ത്ര തലത്തില്‍ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ യെമനില്‍ ഹൂതി വിമതര്‍ ബന്ദികളാക്കിയ 3 മലയാളികളെ മോചിപ്പിച്ചു; ഉടന്‍ കേരളത്തിലെത്തുമെന്ന് വിവരം


കപ്പലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചു എന്നാണ് ദീപാഷിന്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാന്‍ മാസം തീരുന്നമുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്ത് ദീപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപിങ് കംപനി മുന്‍കൈയെടുത്താണ് മുഴുവന്‍ പേരുടെയും മോചനത്തിന് വഴിതുറന്നതെന്ന് ദീപാഷിന്റെ അച്ഛന്‍ കേളപ്പന്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് വീട് പണയപ്പെടുത്തി ഉപജീവനമാര്‍ഗം തേടിപ്പോയതാണ് മേപ്പയൂര്‍ മൂട്ടപ്പറമ്പിലെ ദീപാഷ്. ഈ വിഷുക്കാലത്ത് മകന്‍ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അച്ഛനുമമ്മയേയും നാല് മാസം മുമ്പ് തേടിയെത്തിയത് ദീപാഷ് ജോലി നോക്കിയിരുന്ന അബൂദബിയിലെ കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു എന്ന വാര്‍ത്തയാണ്. വല്ലപ്പോഴും ദീപാഷിന്റെ ശബ്ദ സന്ദേശം കിട്ടുമെങ്കിലും മകന്‍ എവിടെയെന്നുപോലും വീട്ടുകാര്‍ക്ക് അറിയാമായിരുന്നില്ല. ഇതിനിടെയാണ് മകനെ മോചിപ്പിച്ച സന്തോഷവാര്‍ത്ത എത്തിയത്. 

Aster mims 04/11/2022 Keywords:  News, World, international, World, Gulf, UAE, Malayalees, Top-Headlines, Family, Freed after 112-day Houthi captivity, three Keralites set for happy homecoming
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia