Dead Body | അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 4 ആയി
Mar 26, 2023, 19:30 IST
ADVERTISEMENT
ദോഹ: (www.kvartha.com) അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച അര്‍ധരാത്രിയോടെ മലപ്പുറം പൊന്നാനി തച്ചാറിന്റെ വീട്ടില്‍ മമ്മദൂട്ടിയുടെയും ആമിനയുടെയും മകന്‍ അബു ടി മമ്മദൂട്ടി (45)യുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് എണ്ണം വര്‍ധിച്ചത്.
ഹമദ് ജെനറല്‍ ആശുപത്രിയില്‍ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. അപകടത്തില്‍ ഇതുവരെ നാലു മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്‍ഡ്യക്കാര്‍ ആണു മരിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടം നടന്നയുടന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസന്റെ (26) മരണം മാത്രമാണ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശെയ്ഖ് അബ്ദുല്‍നബി ശെയ്ഖ് ഹുസൈന്‍ (61) ആണു മരിച്ച രണ്ടാമത്തെ ഇന്‍ഡ്യക്കാരന്‍.
മലയാളികളില്‍ അബുവിനെ കൂടാതെ കാസര്‍കോട് ഷിരിഭാഗിലു പുളിക്കൂര്‍ ഇസ്മഈലിന്റെയും സൈനബി തളങ്കരയുടെയും മകന്‍ മുഹമ്മദ് അശ്റഫ് (38), മലപ്പുറം നിലമ്പൂര്‍ അബ്ദുല്‍ സമദിന്റെയും ഖ്വദീജയുടെയും മകനും ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി (49), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗശാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. തിരച്ചില്‍ തുടരുന്നതിനിടെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
രഹ്നയാണ് അബുവിന്റെ ഭാര്യ. മക്കള്‍: റിഥാന്‍, റിനാന്‍. മുഹമ്മദ് അശ്റഫിന്റെ ഭാര്യ ഇര്‍ഫാന. മക്കള്‍: ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍. ദോഹയിലെ സൂപര്‍മാര്‍കറ്റില്‍ അകൗണ്ടന്റായിരുന്നു മരിച്ച നൗശാദ്. ഭാര്യ: ബില്‍ശി. മക്കള്‍: മുഹമ്മദ് റസല്‍, റൈസ. റബീനയാണ് ഫൈസല്‍ കുപ്പായിയുടെ ഭാര്യ. മക്കള്‍: റന, നദ, മുഹമ്മദ് ഫെബിന്‍. ഹമദ് ജെനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മന്‍സൂറയിലെ ബിന്‍ ദര്‍ഹാമില്‍ നാലു നില പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണത്. അപകടം നടന്ന ഉടന്‍ ഏഴു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ ഹോടെലിലേക്കു സുരക്ഷിതമായി മാറ്റിയിട്ടുമുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപോര്‍ട്.
Keywords: Four malayalis dead in building collapse in Doha, Doha, News, Dead, Building Collapse, Dead Body, Malayalees, Gulf, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.