ഷാര്‍ജ: റോള അല്‍ല്‍ഗുവൈര്‍ മാര്‍ക്കറ്റിലെ അറഫ ഇലക്ട്രോണിക്‌സ് കടയില്‍ പാക് വംശജരായ അക്രമികളുടെ കുത്തേറ്റ് മരിച്ച ചിത്താരി ചാമുണ്ഡിക്കുന്നിലെ സി എം ഷെരീഫി(32)ന്റെ മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടപടിക്രമങ്ങളൊക്കെ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം നാട്ടിലെത്തും. സഹോദരന്‍ ഹസ്സന്‍കുഞ്ഞി, സഹോദരിപുത്രന്‍ സി എം മുജീബ് എന്നിവര്‍ അനുഗമിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സാധനം വാങ്ങാനെത്തിയ പാക് വംശജരരും കടയിലെ ജീവനക്കാരും തമ്മില്‍ ഉണ്ടായ നേരിയ കശപിശയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
അടിവയറ്റില്‍ കുത്തേറ്റ് ഓടിയ ഷെരീഫ് അമ്പത് മീറ്റര്‍ അകലെ കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ മരണപ്പെടുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പാക് വംശജരെ തൊട്ടുപിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്ത ഷാര്‍ജ പോലീസ് ചൊവ്വാഴ്ച രാവിലെ കൊലയാളി സംഘത്തിലെ നാലുപേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഷാര്‍ജ റോള മാളിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലയാളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായകമായത്. കൊല നടത്തിയ ശേഷം രണ്ടുപേര്‍ ഓടി ടാക്‌സി കാറില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യം സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഇവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് നാലുപേരെ കൂടി ഇന്ന് ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിനിടെ പരിക്കേറ്റ ചേറ്റുകുണ്ട് സ്വദേശി നൂറുദ്ദീനും സഹോദരന്‍ ഖലീലും പ്രതികളെ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുപ്രവര്‍ത്തകന്‍ ഹാഷിം നൂഞ്ഞേരിയും മറ്റ് കെഎംസിസി നേതാക്കളും പൊതുപ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.

Keywords: Shareef, Kasaragod natives, Murder case, Sharjah, Arrest, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.