കുവൈതിലെ പൊലീസ് സ്റ്റേഷനുള്ളില്‍ പ്രവാസി വനിത മരിച്ച നിലയില്‍; അന്വേഷണത്തിന് ഉത്തരവ്
Oct 6, 2021, 13:27 IST
കുവൈത് സിറ്റി: (www.kvartha.com 06.10.2021) കുവൈതില്‍ വിദേശ വനിതയെ പൊലീസ് സ്റ്റേഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് മരിച്ചത്.ഇവര്‍ ഫിലിപൈന്‍സ് സ്വദേശിയാണെന്നാണ് റിപോര്‍ടുകള്‍. ജഹ്‌റ പൊലീസ് സ്റ്റേഷനിലെ സെലിലായിരുന്നു സംഭവം.
അതേസമയം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം വസ്ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സ്വകാര്യത പരിഗണിച്ച് വനിതകളുടെ സെലുകളില്‍ സി സി ടി വി ക്യാമറകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടുകളില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം അന്‍ഡര്‍സെക്രടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബി ഉത്തരവിട്ടു. മരണത്തിലേക്ക് നയിച്ച കാരണം ഉള്‍പെടെ കണ്ടെത്തി എത്രയും വേഗം റിപോര്‍ട് സമര്‍പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.