Travel Update | ഒമാനിലേക്ക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഇനി സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസിൽ വാഹനം ഓടിക്കാം!


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിനോദസഞ്ചാരത്തിനോ സന്ദർശനത്തിനോ വരുന്ന വിദേശികൾക്ക് മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ അവസരം ലഭിക്കും
● രാജ്യത്തേക്കുള്ള പ്രവേശന തീയതി മുതൽ മൂന്ന് മാസമാണ് സാധുത
മസ്‌ഖറ്റ്: (KVARTHA) ഒമാൻ സന്ദർശിക്കുന്ന വിദേശികൾക്ക് ഇനി സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസിൽ വാഹനം ഓടിക്കാം. റോയൽ ഒമാൻ പൊലീസിന്റെ പുതിയ നിയമപ്രകാരം, വിനോദസഞ്ചാരത്തിനോ സന്ദർശനത്തിനോ വരുന്ന വിദേശികൾക്ക് മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ അവസരം ലഭിക്കും.
രാജ്യത്തേക്കുള്ള പ്രവേശന തീയതി മുതൽ മൂന്ന് മാസമാണ് സാധുത. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കാണ് ഈ സൗകര്യം. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ നൽകുന്ന അന്തർദേശീയ ഡ്രൈവിംഗ് ലൈസൻസും മൂന്ന് മാസത്തേക്ക് അംഗീകരിക്കപ്പെടും.

അതേസമയം, ഒമാനിൽ താമസമാക്കുന്ന പ്രവാസികൾ ഒമാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ടിവരും. സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് വിദേശ സഞ്ചാരികൾക്ക് എളുപ്പത്തിൽ വാഹനം ഓടിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ നിയമപ്രകാരം വാഹനം ഓടിക്കാൻ 18 വയസിന് മുകളിൽ പ്രായമുണ്ടായിരിക്കണം.
#OmanTravel #TouristLicense #DrivingPolicy #ROPNews #TravelUpdate #OmanRules