വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അബുദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

 


അബുദബി: (www.kvartha.com 05.12.2021) യുഎഇയിലെത്തിയ ഇൻഡ്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ അബുദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദുമായും കൂടിക്കാഴ്ച നടത്തി. അബുദബിയിലെ ഖസ്‍ര്‍ അല്‍ ശാതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച നടന്നു.
  
വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അബുദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഡിസംബര്‍ നാല്,അഞ്ച് തീയതികളിലെ അഞ്ചാമത് ഇൻഡ്യന്‍ ഓഷ്യന്‍ കോൻഫറന്‍സില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ഡോ. എസ് ജയ്‌ശങ്കർ അബുദബിയിലെത്തിയത്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യുഎഇയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ എസ് ജയ്‌ശങ്കർ ശൈഖ് മുഹമ്മദിനെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച്‌ കൊണ്ട് ശൈഖ് മുഹമ്മദ് നരേന്ദ്ര മോദിക്കും ആശംസകള്‍ കൈമാറി.

യുഎഇയും ഇൻഡ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ദൃഢമാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ജനതയുടെ പൊതുവായ താത്പര്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതുമായ സഹകരണവും സംയുക്ത പ്രവര്‍ത്തനവും ശൈഖ് മുഹമ്മദും ജയ്ശങ്കറും ചര്‍ച ചെയ്തു. വിവിധ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി തന്ത്രം വരും വര്‍ഷങ്ങളില്‍ പുതിയ ഉയരം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Keywords:  News, World, UAE, Abu Dhabi, Foreign, Minister, Prince, Visit, Meet, Meeting, India, Conference, Narendra Modi, Gulf, Foreign Minister S Jaishankar meets Crown Prince of Abu Dhabi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia