ജൂണ്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കാം; ശമ്പളമില്ലാതെ അവധിയില്‍ പറഞ്ഞുവിട്ട ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്‌ലൈ ദുബൈ

 



ദുബൈ: (www.kvartha.com 26.05.2021) കോവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാതെ അവധിയില്‍ പറഞ്ഞുവിട്ട ഫ്‌ലൈ ദുബൈ ജീവനക്കാര്‍ക്ക് ആശ്വാസം. അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്‌ലൈ ദുബൈ. അറേബ്യന്‍ ട്രാവല്‍ മാര്‍ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ ചൊവ്വാഴ്ചയാണ് ഫ്‌ലൈ ദുബൈ സി ഇ ഒ ഗൈത് അല്‍ ഗൈത് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ മുതല്‍ നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ പ്രകാരം ജോലിയില്‍ പ്രവേശിച്ച് തുടങ്ങാന്‍ കഴിഞ്ഞയാഴ്ച ജീവനക്കാര്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയുന്നത് സന്തേഷകരമാണ്. യു എ ഇയിലും മറ്റ് ചില പ്രധാന വിപണികളിലും നടക്കുന്ന കൂട്ട വാക്‌സിനേഷന്‍ പദ്ധതികള്‍ വ്യോമ ഗതാഗത മേഖലയിലും പുത്തന്‍ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിഇഒ പറഞ്ഞു. 

ജൂണ്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കാം; ശമ്പളമില്ലാതെ അവധിയില്‍ പറഞ്ഞുവിട്ട ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്‌ലൈ ദുബൈ


കോവിഡ് മഹാമാരി കാരണം ജീവനക്കാരെ ഒഴിവാക്കുകയെന്നതായിരുന്നു കമ്പനിക്ക് കൈക്കൊള്ളേണ്ടിവന്ന ഏറ്റവും കഠിനമായ തീരുമാനം. ഒന്നുകില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുക അല്ലെങ്കില്‍ ജോലി രാജിവെയ്ക്കുക എന്ന രണ്ട് വഴികളാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. എന്നാല്‍ 97 ശതമാനം പേരും അവധിയില്‍ പോകാനായിരുന്നു തീരുമാനിച്ചത്. കമ്പനിയില്‍ തന്നെ തുടരാന്‍ അവര്‍ താത്പര്യം കാണിച്ചതുകൊണ്ട് അവരോടൊപ്പെ തുടരാനാണ് കമ്പനിക്കും താത്പര്യമെന്നും ഗൈത് അല്‍ ഗൈത് വ്യക്തമാക്കി.

Keywords:  News, World, International, Gulf, Dubai, Flight, Labours, Finance, Business, Technology, COVID-19, Flydubai asks all staff on unpaid leave to resume work
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia