കൊച്ചിയിൽ നിന്ന് സഊദി അറേബ്യയിലേക്കുള്ള വിമാന സെർവീസുകൾ പുനരാരംഭിച്ചു
Aug 29, 2021, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.08.2021) കൊച്ചി ഇൻ്റർനാഷണൽ എയർപോർടിൽ നിന്നും സഊദി അറേബ്യയിലേയ്ക്കുള്ള വിമാന സെർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിച്ചു. വാക്സിനേഷൻ എടുത്തവർക്കുള്ള കൊവിഡ് യാത്രാ പ്രോടോകോളിൽ സൗദി സർകാർ കൂടുതൽ ഇളവുകൾ അനുവദിച്ചതിനെ തുടർന്നാണ് സെർവീസ് പുനരാരംഭിക്കുന്നത്. കൊവിഡ് 19 രോഗവ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സഊദിയിലേയ്ക്ക് വിമാനങ്ങൾ സെർവീസ് നടത്തുന്നത്. സഊദിയുടെ ദേശീയ വിമാന സെർവീസായ സഊദിയ സെപ്റ്റംബർ 30 വരെ ഏഴോളം സെർവീസുകൾ കൊച്ചിയിൽ നിന്ന് നടത്തുമെന്നാണ് റിപോർട്.
ഇതിൽ ആദ്യ വിമാനം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കൊച്ചി എയർപോർടിൽ നിന്നും 395 യാത്രക്കാരുമായി പറന്നുയർന്നു. ഞായറാഴ്ച മാത്രം 6,069 അന്താരാഷ്ട്ര യാത്രികരെ സിയാൽ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ 4131 പേർ വിദേശങ്ങളിലേയ്ക്ക് മടങ്ങുന്നവരാണ്. യുഎ ഇയിലേയ്ക്കുള്ള വിമാന സെർവീസുകൾ ആരംഭിച്ചത് മുതൽ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്.
ഈയാഴ്ച മൂന്നോളം അധിക സെർവീസുകൾ നടത്താൻ സഊദി അറേബ്യ പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബർ 2 മുതൽ ഇൻഡിഗോ സഊദി അറേബ്യയിലേയ്ക്ക് സെർവീസുകൾ നടത്തുമെന്ന് സിയാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വരും ആഴ്ചകളിൽ ഇൻഡിഗോയുടെ പന്ത്രണ്ടോളം വിമാനങ്ങൾ കൊച്ചിയിൽ നിന്നും പുറപ്പെടുമെന്നും സിയാൽ വ്യക്തമാക്കി.
SUMMARY: Saudi Arabia has planned three more flights for the week. On September 2, Indigo will begin operations to Saudi Arabia and the airline has planned 12 flights in the coming weeks, CIAL said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

