Flights delayed | യു എ ഇ യില്‍ ശക്തമായ പൊടിക്കാറ്റില്‍ വിമാനങ്ങള്‍ വൈകിയതോടെ ഒരു ദിവസത്തിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍; സംഘത്തില്‍ മലയാള സിനിമ പ്രവര്‍ത്തകരും; അര്‍ധ രാത്രിയില്‍ സ്വാതന്ത്ര്യ ദിനാഘോഷവും നടന്‍ ഇര്‍ശാദിന്റെ പിറന്നാള്‍ ആഘോഷവും
Aug 15, 2022, 15:46 IST
ADVERTISEMENT
ദുബൈ: (www.kvartha.com) യു എ ഇയില്‍ ശക്തമായ പൊടിക്കാറ്റില്‍ വിമാനങ്ങള്‍ വൈകിയതോടെ ഒരു ദിവസത്തിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. കഴിഞ്ഞ ദിവസം ഉണ്ടായ പൊടിക്കാറ്റില്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സ്ഥിതി സമാനമായിരുന്നു.
എന്നാല്‍, എയര്‍ ഇന്‍ഡ്യ യാത്രക്കാര്‍ പൂര്‍ണമായും വിമാനത്താവളത്തിനുള്ളിലായി. പുറത്തേക്കുമില്ല, അകത്തേക്കുമില്ലെന്ന അവസ്ഥയില്‍ ബെഞ്ചിലും കസേരയിലും ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയായിരുന്നു.
പൊടിക്കാറ്റിനെ തുടര്‍ന്ന് ശാര്‍ജയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കുവൈതിലാണ് ലാന്‍ഡ് ചെയ്തത്. പറന്നുയരേണ്ടവ മണിക്കൂറുകള്‍ വൈകിയാണു യാത്ര ആരംഭിച്ചത്. കുഞ്ഞുങ്ങളുമായി എത്തിയവര്‍ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജ് വിമാനത്തിലേക്കു മാറ്റിയതിനാല്‍ മാറാന്‍ തുണി പോലും ആര്‍ക്കുമില്ലായിരുന്നു. ഓരോ മണിക്കൂറിലും വിമാനം പുറപ്പെടും എന്ന സൂചന ലഭിച്ചതിനാല്‍ ആര്‍ക്കും എവിടെയും സ്വസ്ഥമായി പോയി ഇരിക്കാന്‍ പോലും സാധിച്ചില്ലെന്നു യാത്രക്കാര്‍ പറയുന്നു.
യാത്രക്കാരുമായി ഇടപെടാന്‍ രണ്ടു ജീവനക്കാര്‍ മാത്രമായിരുന്നു എയര്‍ ഇന്‍ഡ്യയ്ക്കുണ്ടായിരുന്നത്. വിമാനത്താവളത്തിലെ മുറികള്‍ മറ്റു കംപനികള്‍ ബുക് ചെയ്തതോടെ കിടക്കാനിടം നല്‍കാന്‍ പോലും കഴിഞ്ഞില്ല. കേരളത്തിലേക്കുള്ള മൂന്നു വിമാനങ്ങളിലെ യാത്രക്കാര്‍ കഴിഞ്ഞദിവസം ശാര്‍ജയില്‍ ഉണ്ടായിരുന്നു. അഞ്ഞൂറോളം പേര്‍ എയര്‍ പോര്‍ടില്‍ കുടുങ്ങിയതോടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ടു മെന്‍ സിനിമയുടെ പ്രചാരണത്തിനായി ദുബൈയില്‍ എത്തിയ അഭിനേതാക്കളും വിമാനത്താവളത്തില്‍ കുടുങ്ങിയവരില്‍ ഉണ്ടായിരുന്നു. ഇര്‍ശാദ്, കൈലാഷ്, സോഹന്‍ സീനു ലാല്‍, അനുമോള്‍ എന്നിവര്‍ക്കാണ് യാത്ര മുടങ്ങിയത്. വൈകുന്നേരം 5.30ന് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യാ വിമാനത്തിലായിരുന്നു ഇവരുടെ ടികറ്റ്. ഉച്ചയ്ക്ക് 2.30നു വിമാനത്താവളത്തില്‍ എത്തി ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയായപ്പോഴേക്കും വിമാനം വൈകുമെന്ന വിവരം അറിഞ്ഞു.
ശാര്‍ജയില്‍ ഇറങ്ങേണ്ട വിമാനം കുവൈതിലാണ് ഇറങ്ങിയത്. രാത്രി ഒന്‍പത് മണിയോടെ വിമാനം എത്തി. യാത്രക്കാരുടെ ബോര്‍ഡിങ് പൂര്‍ത്തിയായെങ്കിലും പറന്നുയരാനുള്ള അറിയിപ്പ് പിന്നെയും വൈകി. രാത്രി 12 മണിയായപ്പോള്‍, വിമാനം തിങ്കളാഴ്ച രാവിലെ മാത്രമേ എടുക്കൂ എന്ന അറിയിപ്പു ലഭിച്ചു. മൂന്നു മണിക്കൂര്‍ വിമാനത്തില്‍ ഇരുന്നപ്പോഴേക്കും കുട്ടികളടക്കം കരഞ്ഞു ബഹളമായി.
കാബിന്‍ ക്രുവിനു കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനപ്പുറത്തേക്കു കാര്യങ്ങള്‍ കൈവിട്ടു. ഒടുവില്‍ 12 മണിയോടെ എല്ലാവരും തിരികെ വിമാനത്താളത്തിലേക്ക്. ഇതിനിടെ പൈലറ്റിന്റെ ആ ദിവസത്തെ പറക്കല്‍ സമയം കഴിഞ്ഞതായി അറിയിപ്പു ലഭിച്ചു. നിശ്ചിത സമയത്തിനപ്പുറം വിമാനം പറത്താന്‍ കഴിയാത്തതിനാല്‍ പകരം പൈലറ്റിനെ ദുബൈയില്‍ നിന്ന് എത്തിക്കാനായി ശ്രമം.
രാവിലെ എട്ടുമണിക്ക് പുറപ്പെടുമെന്ന് അറിയിപ്പു ലഭിച്ചെങ്കിലും ഉച്ചയ്ക്ക് 12.30ന് ആണ് വിമാനം പറന്നുയര്‍ന്നത്. ഉറക്ക ക്ഷീണവും, തളര്‍ചയും, വിശപ്പും എല്ലാം ചേര്‍ന്നു യാത്രക്കാര്‍ മുഷിഞ്ഞ അവസ്ഥയിലായിരുന്നു. ലോഞ്ച് ഉപയോഗിച്ചാണു നേരം വെളുപ്പിച്ചതെന്ന് അഭിനേതാക്കള്‍ പറഞ്ഞു. അവിടെ ഉയര്‍ന്ന നിരക്കില്‍ ഫീസ് അടച്ച ശേഷമാണ് ലോഞ്ച് ഉപയോഗിക്കാന്‍ കഴിഞ്ഞത്.
വിമാനത്തില്‍ യാത്രക്കാരുമായി 12 മണിവരെ കാത്തിരുന്നതിനിടെ ക്യാപ്റ്റന്‍ പുറത്തേക്ക് എത്തി എല്ലാ യാത്രക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ഇതിനിടെ സിനിമാ സംഘത്തിലെ ഇര്‍ശാദിന്റെ പിറന്നാളാണെന്ന വിവരം അറിഞ്ഞതോടെ ക്യാപ്റ്റനും യാത്രക്കാരും ചേര്‍ന്നു പിറന്നാള്‍ ആശംസകളും അറിയിച്ചു.
വിരസമായ യാത്രയില്‍ ആകെയുണ്ടായ സന്തോഷം അതു മാത്രമായിരുന്നെന്നു നടന്‍ കൈലാഷ് പറഞ്ഞു. വിമാനം വൈകുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എല്ലാ വിമാനങ്ങളും വൈകി. എന്നാല്‍, യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും കൈലാഷ് പറഞ്ഞു. എല്ലാവരെയും കൈകാര്യം ചെയ്യുന്നതില്‍ പോലും ജീവനക്കാര്‍ ബുദ്ധിമുട്ടുന്നത് കണ്ടു.
അല്‍പം വൈകിയെങ്കിലും യാത്ര തുടരാന്‍ തന്നെയാണ് വിമാന കംപനി ശ്രമിച്ചത്. അപ്പോഴാണ് പൈലറ്റിന്റെ പറക്കല്‍ സമയം കഴിഞ്ഞത്. പുതിയ പൈലറ്റിനെ എത്തിക്കുന്നതിനു താമസം ഉണ്ടായതോടെ യാത്ര കൂടുതല്‍ വൈകുകയായിരുന്നുവെന്നും കൈലാഷ് പറഞ്ഞു.
Keywords: Flights delayed passengers including film crew got stuck in Dubai airport, Dubai,Air India, Flight, Passengers, Cine Actor, News, UAE, Independence-Day, Gulf, World.
ശാര്‍ജയില്‍ നിന്നു പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യാ വിമാനത്തിലെ യാത്രക്കാരാണ് ദുരിതം അനുഭവിച്ചത്. എയര്‍ അറേബ്യയിലെ യാത്രക്കാര്‍ക്കും സമാന ബുദ്ധിമുട്ടുണ്ടായെങ്കിലും വിമാന കംപനി താമസ സൗകര്യം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.