AbuDhabi Temple | അറിയുമോ? ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 ഗോപുരങ്ങൾ; 700 കോടി രൂപ ചിലവ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുന്ന ഈ അറബ് രാജ്യത്തിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ സവിശേഷതകൾ
Jan 13, 2024, 20:38 IST
അബുദബി: (KVARTHA) യുഎഇയുടെ തലസ്ഥാനമായ അബുദബിയിൽ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. ഫെബ്രുവരി 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
വൈദഗ്ധ്യത്തോടെ നിർമ്മിച്ച ഈ വാസ്തുവിദ്യാ വിസ്മയം, ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായി മാറും. ഇരുരാജ്യങ്ങളുടേയും സാംസ്കാരികത്തനിമയുടെ വലിയ അടയാളമായി മാറുകയാണ് അബുദബി - ദുബൈ പാതയില്‍ അബൂമുറൈഖയിൽ നിർമിച്ച അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍.
ശൈഖ് മുഹമ്മദ് സ്ഥലം അനുവദിച്ചു
യുഎഇ ഭരണാധികാരികളുടെ പൂർണസഹകരണത്തോടെയാണ് ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുന്ന യുഎഇ സർക്കാരിൻറെ നയപ്രകാരമാണ് അന്നത്തെ അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. യുഎഇ സഹിഷ്ണുതാവർഷമായി ആചരിച്ച 2019 ഏപ്രിൽ 20 ന് ശിലാസ്ഥാപനം നിർവഹിച്ചു.
700 കോടി രൂപ ചിലവ്
20,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ക്ഷേത്രത്തിന്റെ നിർമാണം. ആധുനിക ശൈലിയിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ കൊത്തുപണികൾ പുരാതന കലയും ആധുനിക വാസ്തുവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകൾ ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രത്തിലേക്കുള്ള ശിലകളും മറ്റും ഇന്ത്യയിൽ നിന്നും കടൽമാർഗമാണ് എത്തിച്ചത്.
108 അടി ഉയരമുള്ള ഈ ക്ഷേത്രത്തിൽ 40,000 ക്യുബിക് മീറ്റർ മാർബിളും 180,000 ക്യുബിക് മീറ്റർ മണൽക്കല്ലും അടങ്ങിയിരിക്കുന്നു. ഏകദേശം 700 കോടി രൂപയാണ് നിർമാണത്തിനായി ചിലവഴിച്ചത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി നിരവധി ആളുകൾ പണം സംഭാവന ചെയ്തു. സാംസ്കാരിക വൈവിധ്യത്തെ സമന്വയിപ്പിച്ചുകൊണ്ട് യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. കൂടാതെ, അഞ്ച് അലങ്കരിച്ച താഴികക്കുടങ്ങൾ അതിന്റെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നു.
5,000 പേരേ ഉള്‍ക്കൊള്ളാവുന്ന പ്രാർത്ഥനാ ഹാളും ലൈബ്രറിയുമുള്‍പ്പെടെ ക്ഷേത്രത്തില്‍ സജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള കായിക ഇടങ്ങൾ, ഭക്ഷണശാല തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ സുപ്രധാന നിമിഷങ്ങള്‍ കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഗോപുരങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹൈന്ദവ പാരമ്പര്യങ്ങളുടെ സമൃദ്ധി ഉൾക്കൊള്ളുന്ന ക്ഷേത്രത്തിൽ ദീപാവലിയും ഗോവർദ്ധൻ പൂജയും ഉൾപ്പെടെ വിവിധ ഉത്സവങ്ങൾ സജീവമായി ആഘോഷിക്കും.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, First Hindu Temple in Abu Dhabi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.