മലയാളി നഴ്‌സുമാര്‍ക്ക് ദുബൈ സര്‍ക്കാരിന്റെ ആദരം; കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ദുബൈ ആരോഗ്യവിഭാഗത്തിന്റെ ക്ഷണം സ്വീകരിച്ച് അക്കരയ്ക്ക് തിരിച്ചത് ആസ്റ്റര്‍ മിംസിലെ നഴ്‌സിങ്ങ് ജീവനക്കാര്‍
May 10, 2020, 14:27 IST
ദുബൈ: (www.kvartha.com 10.05.2020) മലയാളി നഴ്‌സുമാര്‍ക്ക് ദുബൈ സര്‍ക്കാരിന്റെ ആദരം. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ദുബൈ ആരോഗ്യവിഭാഗത്തിന്റെ ക്ഷണം സ്വീകരിച്ച് അക്കരയ്ക്ക് തിരിച്ചത് ആസ്റ്റര്‍ മിംസിലെ 88 നഴ്‌സിങ്ങ് ജീവനക്കാര്‍. ആറ് മാസത്തെ കാലാവധിയുള്ള പ്രത്യേക കരാറാണ് ജീവനക്കാര്‍ക്കായി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ 10 നഴ്‌സുമാരും കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഒരാളും, കോലാപൂര്‍ കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 88 പേരാണ് ഇന്ത്യയിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ നിന്നായി ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബൈയിലേക്ക് പറന്നത്. ആസ്റ്റര്‍ ഡാം ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രികളില്‍ നിന്നുള്ള സംഘത്തില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലെ 19 പ്രൊഫഷണലുകളും ഉള്‍പ്പെടുന്നു. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ഫ് ളൈറ്റിലാണ് ദുബൈ സര്‍ക്കാര്‍ നഴ്‌സുമാരെ കൊണ്ടു പോയത്.രാത്രി എട്ടുമണിയോടെ സംഘം ദുബൈ എയര്‍പോര്‍ട്ടിലെത്തി.
യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ വിപുല്‍, ഹുമെയ്ദ് അല്‍ ഖത്താമി(ഡയറക്ടര്‍ ജനറല്‍ ഓഫ് ദുബൈ ഹെല്‍ത്ത് അഥോറിറ്റി, ഡോ ആസാദ് മൂപ്പന്‍(ഫൗണ്ടര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഓഫ് ആസ്റ്റര്‍ ഡാം ഹെല്‍ത്ത് കെയര്‍) തുടങ്ങിയവര്‍ നഴ്‌സിംഗ് ജീവനക്കാരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
ദുബൈ ഉള്‍പ്പെടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികച്ച സേവനം നടത്തുന്നത് മലയാളി നഴ്‌സുമാരായതിനാലാണ് ദുബൈ ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ ജീവനക്കാരുടെ സേവനം അഭ്യര്‍ഥിച്ചത്.
ദുബൈ സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന കേരളത്തിന്റെ ആതുരസേവന മേഖലയ്ക്കും, നഴ്‌സുമാര്‍ക്കും അംഗീകാരമാണെന്നും, ഇതിനായി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിനെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്നും ഡി എം ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
Keywords: First batch of 88 nurses from India arrives in UAE to fight COVID-19, Dubai, News, Health & Fitness, Health, Nurse, Malayalees, Flight, Airport, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.