കുവൈത്തിലെ ജഹ്റയില്‍ ടയര്‍ സ്‌ക്രാപ്പ് യാര്‍ഡില്‍ വന്‍ തീപിടുത്തം; ആളപായമില്ല

 


കുവൈത്ത് : (www.kvarttha.com 16.10.2020) കുവൈത്തിലെ ജഹ്റയില്‍ ടയര്‍ സ്‌ക്രാപ്പ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വിവരമറിഞ്ഞ സ്ഥലത്തെത്തിയ കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അധിരൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം.

ടയര്‍ സ്‌ക്രാപ്പിയാര്‍ഡിന്റെ പത്ത് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വലിയ പ്രദേശത്തേക്ക് തീ വ്യാപിച്ചതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.
കുവൈത്തിലെ ജഹ്റയില്‍ ടയര്‍ സ്‌ക്രാപ്പ്  യാര്‍ഡില്‍ വന്‍ തീപിടുത്തം; ആളപായമില്ല

സംഭവമുണ്ടായ ഉടന്‍ നാല് ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.

Keywords:  Firefighters quench massive fire at Jahra tire dump, Kuwait, News, Fire, Report, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia