Fire Incident | ദുബൈ ഗോൾഡ് സൂഖിലെ കെട്ടിടത്തിൽ തീപ്പിടുത്തം; നടന്നത് അസാമാന്യ രക്ഷാപ്രവർത്തനം


● ആളപായമില്ല
● ഉടൻതന്നെ സിവിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു
● ഹെലികോപ്റ്ററുകൾ അടക്കം സ്ഥലത്തെത്തി
ദുബൈ: (KVARTHA) തിരക്കേറിയ ഗോൾഡ് സൂഖ് പ്രദേശത്തെ കെട്ടിടത്തിൽ തീപ്പിടുത്തം. ഉടൻ തന്നെ സിവിൽ ഡിഫൻസ് സേനാംഗങ്ങളും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിവേഗ രക്ഷാപ്രവർത്തനമാണ് നടന്നത്.
ഗോൾഡ് സൂഖ് ഒന്നാം നമ്പർ ഗേറ്റിന് സമീപമുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീപ്പിടുത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ല. അഗ്നിബാധ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് അധികൃതർ ഇടപെട്ടത് ആശ്വാസമായി.
മൂന്ന് ഹെലികോപ്റ്ററുകൾ ഉടൻ തന്നെ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു. പിന്നാലെ ക്രെയിനുകൾ അടക്കമുള്ളവയും സ്ഥലത്തെത്തി. വളരെ മികച്ച ക്രമീകരണങ്ങളാണ് നിമിഷങ്ങൾക്കുള്ളിൽ അധികൃതർ ഒരുക്കിയത്. ഇത് പ്രവാസികൾ അടക്കമുള്ളവരുടെ പ്രശംസയും നേടി.
ദുബൈയുടെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ മികവിനുള്ള ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കാനും തീ നിയന്ത്രിക്കാനും സാധിച്ചത് അധികൃതരുടെ കാര്യക്ഷമതയും തയ്യാറെടുപ്പും എടുത്തു കാണിക്കുന്നു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A fire broke out in a building at Dubai's Gold Souq. Firefighting teams responded quickly, and the cause is still under investigation. No injuries have been reported.
#DubaiFire #GoldSouk #FireIncident #DubaiNews #Firefighting #UAE