Fire | ബുർജ് ഖലീഫയ്ക്ക് സമീപമുള്ള 35 നില കെട്ടിടത്തിൽ വൻ തീപിടുത്തം; വീഡിയോ വൈറൽ; ദൃശ്യങ്ങൾ കാണാം
Nov 7, 2022, 15:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. 35 നിലകളുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച പുലർചെയാണ് തീപിടുത്തമുണ്ടായത്. ദുബൈയിലെ ഗവണ്മെന്റ് പിന്തുണയുള്ള നിർമാണ ഭീമരായ ഇമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപോർട് ചെയ്തു.
പരിക്കുകളൊന്നും ഇതുവരെ റിപോർട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി. തീ താഴത്തെ അപാർട്മെന്റിൽ ആരംഭിച്ച് പിന്നീട് മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫയർ ഫോഴ്‌സെത്തി ഉടൻ തന്നെ തീ അണച്ചു. സമീപത്തെ റോഡുകൾ അടച്ചതിനാൽ രാവിലെ ഗതാഗതക്കുരുക്കുണ്ടായതായി റിപോർടുണ്ട്.
പരിക്കുകളൊന്നും ഇതുവരെ റിപോർട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി. തീ താഴത്തെ അപാർട്മെന്റിൽ ആരംഭിച്ച് പിന്നീട് മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫയർ ഫോഴ്‌സെത്തി ഉടൻ തന്നെ തീ അണച്ചു. സമീപത്തെ റോഡുകൾ അടച്ചതിനാൽ രാവിലെ ഗതാഗതക്കുരുക്കുണ്ടായതായി റിപോർടുണ്ട്.
ഇമാർ സംഭവത്തെ കുറിച്ച് ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. അതേസമയം തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇമാറിന്റെ '8 ബൊളിവാർഡ് വാക്' എന്ന ടവറുകളുടെ ഭാഗമാണ് ഈ കെട്ടിടം.In #Dubai, the #Emaar skyscraper caught fire near the #BurjKhalifa, the tallest building in the world.
— NEXTA (@nexta_tv) November 7, 2022
At the moment the fire was extinguished, there is no information about victims. pic.twitter.com/QtPmRBHSTq
Keywords: Dubai, Gulf, International, News, Burj Khalifa, Fire, Massive Fire, Video, Viral, Traffic, Fire breaks out at skyscraper near Burj Khalifa in Dubai; Visuals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

