മലയാള ചലച്ചിത്ര നിര്‍മാതാവ് നജീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു
Sep 3, 2021, 17:15 IST
ADVERTISEMENT
ദുബൈ: (www.kvartha.com 03.09.2021) പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 49 വയസായിരുന്നു. ദുബൈയില്‍വച്ചാണ് മരണം സംഭവിച്ചത്.
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടില്‍ ഒരാളാണ്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലെവാര്യത്തെ മാലാഖ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്‌സിക്യൂടീവ് പ്രൊഡ്യൂസറായിരുന്നു.
വര്‍ഷങ്ങളായി ദുബൈയില്‍ ആയിരുന്നു താമസം. പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കള്‍: സ്‌നേഹ, നടാഷ. വെള്ളിയാഴ്ച യു എ ഇയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

