സൗദിയില്‍ ചലച്ചിത്രമേളയ്ക്ക് അനുമതി

 


ADVERTISEMENT

സൗദിയില്‍ ചലച്ചിത്രമേളയ്ക്ക് അനുമതി
റിയാദ്: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ ഭരണകൂടം അനുമതി നല്‍കി. അടുത്ത വര്‍ഷമാദ്യം ജിദ്ദ കിങ് അബ്ദുള്‍ അസീസ് സെന്ററിലാകും മേള നടക്കുക. സാംസ്‌കാരിക ഇന്‍ഫൊര്‍മേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സാംസ്‌കാരിക നായകന്‍മാരും പങ്കെടുക്കും. 2013 ജനുവരിയില്‍ ആദ്യ പ്രദര്‍ശനമുണ്ടാകും. ജിസിസി രാജ്യങ്ങള്‍ക്കു പുറമേ മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മേളയില്‍ ഉള്‍പ്പെടുത്തും. വിദേശികള്‍ക്കു സിനിമ കാണാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും അധികൃതര്‍.

Keywords: Gulf, Saudi Arabia, Riyadh, Film Fest, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia