തൂക്കിലേറ്റപ്പെട്ട് 15 വർഷത്തിന് ശേഷവും സദ്ദാം ഹുസൈന് ജോർദാനിലുള്ളത് അനവധി അനുയായികൾ; കാരണങ്ങളിതൊക്കെയാണ്
Dec 30, 2021, 13:44 IST
അമ്മാൻ: (www.kvartha.com 30.12.2021) തൂക്കിലേറ്റപ്പെട്ട് 15 വർഷത്തിന് ശേഷവും സദ്ദാം ഹുസൈന് ജോർദാനിലുള്ളത് അനവധി അനുയായികൾ. ജീവിച്ചിരുന്ന കാലത്ത് സദ്ദാമിന്റെ പോസ്റ്ററുകളും സ്റ്റികെറുകളും മറ്റും ധാരാളമായി ജോർദാനിൽ ഉണ്ടായിരുന്നു. ഇപ്പോഴും സദ്ദാമിന്റെ ചിത്രങ്ങൾ ചില ലോറികളുടെയും ടാക്സികളുടെയും പിറകിൽ കാണാം. തലസ്ഥാനമായ അമ്മാന്റെ തെരുവുകളുടെ ചുവരുകളിൽ സദ്ദാമിന്റെ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് 'ദി നാഷനൽ' റിപോർട് ചെയ്യുന്നു.
148 പേരെ കൊലപ്പെടുത്തിയെന്ന കേസിൽ അമേരികയുടെ നേതൃത്വത്തിൽ ഇറാഖി കോടതി ശിക്ഷിച്ച സദ്ദാമിനെ 2006 ഡിസംബർ 30-ന് ബലിപെരുന്നാൾ ദിവസമാണ് ഇറാഖ് തലസ്ഥാനത്ത് തൂക്കിലേറ്റിയത്. അതിനുശേഷം മിഡിൽ ഈസ്റ്റിലുടനീളം വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. 2010-2011 ലെ അറബ് കലാപങ്ങൾ, പ്രാദേശിക ശിഥിലീകരണം, മതഗ്രൂപുകളുടെ ഉയർച തുടങ്ങിയവയൊക്കെ അറബ് രാജ്യങ്ങളെ പിടിച്ചുകുലുക്കിയിട്ടുണ്ട്.
ജോർദാനിന് യുഎസിനോടും ഇസ്രായേലിനോടുമുള്ള ശത്രുത, ഇരു രാജ്യങ്ങളെയും ചെറുക്കുന്ന ഒരു പ്രതിച്ഛായ അവതരിപ്പിച്ച സദ്ദാമെന്ന ശക്തനെ നഷ്ടപ്പെട്ടതിൽ വിലപിക്കാൻ പലരെയും പ്രേരിപ്പിക്കുന്നു. കുവൈറ്റ് അധിനിവേശത്തെത്തുടർന്ന് 13 വർഷത്തേക്ക് യുഎൻ ഇറാഖിന്മേൽ സമഗ്രമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി, എന്നാൽ 2003 ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശമാണ് ഒടുവിൽ സദ്ദാമിനെ അട്ടിമറിച്ചത്. എന്നിരുന്നാലും ഇറാഖിന് മേൽ സദ്ദാം ഭരണക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ ഉപരോധം ഏർപെടുത്തിയപ്പോൾ ഇറാഖിലേക്കുള്ള ഒരു പ്രധാന വിതരണ മാർഗമായി ജോർദാൻ മാറിയതിനാൽ, രാജ്യം ഗണ്യമായ നേട്ടം കൈവരിച്ചിരുന്നു.
ഫലസ്തീൻ, ജോർദാനിയൻ വിദ്യാർഥികൾക്ക് ഇറാഖിൽ പഠിക്കാനുള്ള സ്കോളർഷിപുകളും സദ്ദാം നൽകിയിരുന്നു. സദ്ദാം കാലഘട്ടത്തിൽ ജോർദാന് ഇറാഖ് ഉദാരമായ സാമ്പത്തിക സബ്‌സിഡികൾ നൽകിയിരുന്നു. സബ്‌സിഡി നിരക്കിലോ അല്ലാതെയോ എണ്ണയും നൽകിയിരുന്നു. ഇതെല്ലാം സദ്ദാമിനോട് ജോർദാൻകാർക്ക് സ്നേഹം വർധിക്കാൻ കാരണമായി. ജോർദാനിയൻ അൽ നവൈസ ഗോത്രത്തിലെ അംഗങ്ങൾക്കിടയിൽ ഹുസൈൻ ജനപ്രിയനാണ്. അവർ 2010-ൽ ജനിച്ച തങ്ങളുടെ എല്ലാ ആൺമക്കൾക്കും സദ്ദാമിന്റെ പേര് നൽകി.
ഇറാൻ-ഇറാഖ് യുദ്ധത്തിന് ആരാണ് ഉത്തരവാദികൾ എന്നത് പരിഗണിക്കാതെ തന്നെ സദ്ദാം നിർണായകമായ ഇറാനിയൻ ഭീഷണിയെക്കുറിച്ച് നേരത്തെ മനസിലാക്കിയിരുന്നുവെന്ന് ലെബനീസ് സർവകലാശാലയിലെ ജിയോപൊളിറ്റിക്‌സിലെ പ്രൊഫസറായ അഹ്‌മർ പറയുന്നു. ഇന്ന് ഇതേ ഭീഷണിയെ നേരിടാൻ അറബ് രാജ്യങ്ങൾ വലിയ വിഭവങ്ങൾ വിനിയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദ്ദാമിന്റെ മരണ ശേഷം ജോർദാൻ രാജാവ് അബ്ദുല്ലയും ഇറാന്റെ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ജോർദാൻ സർവകലാശാലയിൽ അന്താരാഷ്‌ട്ര ബന്ധങ്ങൾ പഠിപ്പിക്കുന്ന പ്രൊഫ. അൽ മൊമാനി പറയുന്നത് ഇറാനിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉള്ള ആളായിട്ടാണ് സദ്ദാം പരക്കെ കാണപ്പെടാൻ തുടങ്ങിയതെന്നാണ്.
എന്നാൽ സാമൂഹികവും മാനസികവുമായ ഘടകങ്ങളും സദ്ദാമിനോട് അറബ് അടുപ്പത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ആവശ്യപ്പെടുകയും തെരുവിൽ പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന ആളുകൾക്കിടയിൽ, സദ്ദാമിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രധാന അറബ് എതിരാളിയായ സിറിയയിലെ ഹഫീസ് അൽ അസദിൽ നിന്ന് വ്യത്യസ്തമായി, താൻ തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധങ്ങൾ ഒഴിവാക്കാനുള്ള കൗശലം സദ്ദാമിന് ഇല്ലായിരുന്നുവെന്ന് ഒരു വിഭാഗം ജോർദാനികൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം തന്നെ സദ്ദാം സ്വേച്ഛാധിപതി ആയിരുന്നുവെന്ന് വിമർശിക്കുന്നവരും ജോർദാനിലുണ്ട്. അദ്ദേഹത്തിന്റെ ഭരണം ഭീകരതയുടെ അടിത്തറയിലായിരുന്നുവെന്നും എണ്ണിയാലൊടുങ്ങാത്ത വധശിക്ഷകൾക്ക് അദ്ദേഹം ഉത്തരവാദിയായിരുന്നുവെന്നും വിയോജിപ്പിനോട് സഹിഷ്ണുതയില്ലാത്ത നയമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
< !- START disable copy paste -->

Keywords: Fifteen years after execution, Saddam Hussein still has large following in Jordan, Kerala, News, International, Gulf, Execution, Sadham Hussien, Top-Headlines, America, Iraq, Court, Country, Amman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.