World Cup | അവസാന നിമിഷങ്ങളില്‍ ഇരട്ടയടി; ഇറാന് ത്രസിപ്പിക്കുന്ന ജയം; വെയില്‍സ് ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ്
Nov 25, 2022, 17:44 IST
ദോഹ: (www.kvartha.com) ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ വെയില്‍സിനെതിരെ ഇറാന് ത്രസിപ്പിക്കുന്ന ജയം. 2-0 ത്തിനാണ് ഇറാന്റെ ജയം. ലോക റാങ്കിങ്ങില്‍ 19-ാം സ്ഥാനത്തുള്ള വെയില്‍സിനും 20-ാം സ്ഥാനത്തുള്ള ഇറാനും ഈ മത്സരം നിര്‍ണായകമായിരുന്നു. വെയില്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസി 86-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തു.
മത്സരം അവസാനിക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് ഇറാന്റെ റുബേജ് ചെഷ്മിയാണ് ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ (90+8) പിറന്ന ഗോള്‍ വെയ്ല്‍സിനെ അമ്പരപ്പിച്ചു. ഈ ലോകകപ്പില്‍ പെനാല്‍റ്റി ഏരിയയ്ക്ക് പുറത്ത് നേടുന്ന ആദ്യ ഗോളാണിത് എന്നതും പ്രത്യേകതയാണ്. അതിന്റെ ആവേശം അലയടിക്കും മുമ്പ് രണ്ടാമത്തെ ഗോളും പിറന്നു. ഇഞ്ചുറി ടൈമില്‍ (90+11) റമീന്‍ റസിയാനാണ് ഗോള്‍വല ചലിപ്പിച്ചത്.
ബോക്സിന് പുറത്ത് ഇറാന്‍ സ്ട്രൈക്കര്‍ തരേമിയെ തടയാന്‍ വെയ്ന്‍ ഹെന്നസി തന്റെ കാല്‍ അപകടകരമായി ഉയര്‍ത്തിയതാണ് പുറത്തേക്ക് വഴി കാണിച്ചത്. ഇത്തരത്തില്‍ ഹെന്നസിക്കൊപ്പം വെയില്‍സില്‍ നിന്നുള്ള ഒരു താരവും ബലിയാടായി. ഹെന്നസിക്ക് പകരം ഗോള്‍കീപ്പര്‍ ഡെന്നി വാര്‍ഡ് കളത്തിലിറങ്ങി. ആരോണ്‍ റാംസി വാര്‍ഡിനായി ത്യാഗം സഹിച്ച് കളം വിട്ടു.
ശക്തമായ ആക്രമണമാണ് തുടക്കം മുതലേ ഇറാന്‍ കാഴ്ചവെച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരുമായി ഇറങ്ങിയ വെയ്ല്‍സിന് അവസരങ്ങള്‍ മുതെലെടുക്കാനായില്ല. 3-4-3-1 ശൈലിയിലാണ് വെയ്ല്‍സ് കളത്തിലിറങ്ങിയെങ്കില്‍ 4-3-3-1 എന്ന ശൈലിയാണ് ഇറാന്‍ അവലംബിച്ചത്.
ആദ്യ പകുതിയില്‍ വെയ്ല്‍സ് നാല് തവണ ഗോളിനായി ശ്രമിച്ചെങ്കിലും രണ്ട് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
പതിനാറാം മിനിറ്റില്‍ ഇറാന്റെ ഗോലിസാദെ പന്ത് ഗോള്‍പോസ്റ്റിലെത്തിച്ചു. എന്നാല്‍ വീഡിയോ അസിസ്റ്റഡ് റഫറല്‍ (VAR) ഗോള്‍ അനുവദിച്ചില്ല. അജ്മൗ പന്ത് ഗോലിസാദെക്ക് കൈമാറിയപ്പോള്‍ എതിര്‍ ടീമിന്റെ ഡിഫന്‍ഡര്‍ക്ക് മുന്നിലായിരുന്നു ഗോലിസാദെ. കഴിഞ്ഞ ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളെ തോല്‍പ്പിക്കാന്‍ ഇറാന്റെ ടീമിന് കഴിഞ്ഞിട്ടില്ല. ആ ചീത്തപ്പേരാണ് ഇറാന്‍ മാറ്റിയെഴുതിയത്.
Keywords: Latest-News, FIFA-World-Cup-2022, World, World Cup, Sports, Football, Gulf, Qatar, Iran, Winner, Top-Headlines, FIFA World Cup: Iran 2 - 0 Wales. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.