World Cup | ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ട്; ഇറാന് 6-2 ന്റെ ദയനീയ തോല്‍വി
Nov 21, 2022, 20:48 IST
ദോഹ: (www.kvartha.com) ഫുട്‌ബോള്‍ ലോകകപ്പിന്റെ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച ഇംഗ്ലണ്ടിന് ആധികാരിക വിജയം. 6-2 നാണ് ഇറാനെ മലര്‍ത്തിയടിച്ചത്. 35-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ യുവതാരം ജൂഡ് ബെല്ലിംഗ്ഹാമാണ് ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. ലൂക്ക് ഷായുടെ പാസില്‍ വായുവിലേക്ക് കുതിച്ച അദ്ദേഹം പന്ത് തലകൊണ്ട് തട്ടി ഗോള്‍പോസ്റ്റിലേക്ക് പായിച്ചു. ഹെഡാറിലൂടെ ലഭിച്ച ഈ ഗോളിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് മത്സരത്തില്‍ 1-0ന് മുന്നിലെത്തി.
ബുക്കയോ സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി, 43-ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഹാരി മഗ്വെയറിന്റെ പാസില്‍ സാക്ക ഗോള്‍വലയിലേക്ക് പന്ത് തട്ടി. ഇറാന്‍ ഗോള്‍കീപ്പര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 14 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചു. 45 മിനിറ്റിനു ശേഷം ഇരു ടീമുകള്‍ക്കും 14 മിനിറ്റ് അധിക സമയം ലഭിച്ചു. ഇഞ്ചുറി ടൈമില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിനായി മൂന്നാം ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ പാസില്‍ നിന്ന് സ്റ്റെര്‍ലിംഗ് ഉജ്ജ്വല ഗോള്‍ നേടി. ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളാണിത്.
കളിയുടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 3-0ന്റെ ലീഡ് നിലനിര്‍ത്തി. 62-ാം മിനിറ്റില്‍ ഇറാനെതിരെ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. ബുക്കയോ സാക്കയാണ് അദ്ദേഹത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. റഹീം സ്റ്റെര്‍ലിംഗിന്റെ പാസില്‍ സാക്ക അനായാസ ഗോള്‍ അടിച്ചു. അതിനിടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം മെഹ്ദി തരേമിയാണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളിസാദെയുടെ പാസില്‍ അദ്ദേഹം മികച്ചൊരു ഗോള്‍ നേടി.
70-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നാല് മാറ്റങ്ങള്‍ വരുത്തി. ഹാരി മഗ്വയര്‍ പരിക്കുമായി പുറത്തായി. പകരം എറിക് ഡയറെ കളത്തിലിറക്കി. ഡയറിന് പുറമെ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരും കളത്തിലിറങ്ങി. രണ്ട് ഗോളുകള്‍ നേടിയ ബുക്കയോ സാക്ക, ഒരു ഗോള്‍ നേടിയ റഹീം സ്റ്റെര്‍ലിങ്ങ്, മേസണ്‍ മൗണ്ട് എന്നിവരെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു. ബുകായോ സാകയുടെ പകരക്കാരനായി 71-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് അഞ്ചാം ഗോള്‍ അടിച്ചത്. അവിടെ കൊണ്ടും തീര്‍ന്നില്ല. 89-ാം മിനിറ്റില്‍ ജാക് ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് ഗോള്‍ എണ്ണം ആറാക്കി. കളിയുടെ അവസാന നിമിഷത്തില്‍ മെഹ്ദി തരേമിയാണ് ഇറാന് രണ്ടാം ഗോള്‍ നേടി.
Keywords: Latest-News, FIFA-World-Cup-2022, World Cup, World, Gulf, Sports, Qatar, England, Iran, Football, Top-Headlines, FIFA World Cup: England beats Iran. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.