World Cup | ലോകകപ്പ് മത്സരങ്ങൾ തത്സമയം മൊബൈൽ ഫോണിലടക്കം സൗജന്യമായി ഇന്ത്യയിൽ കാണാം; അറിയാം കൂടുതൽ

 



ദോഹ: (www.kvartha.com)
ലോകത്തിന്റെ മുഴുവൻ കണ്ണും ഖത്വറിലാണ്. കാൽപന്ത് മാമാങ്കത്തിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി 32 ടീമുകൾ ലോകകപ്പ് ട്രോഫിക്കായി മത്സരിക്കും. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഒരു രാജ്യം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്.
                 
World Cup | ലോകകപ്പ് മത്സരങ്ങൾ തത്സമയം മൊബൈൽ ഫോണിലടക്കം സൗജന്യമായി ഇന്ത്യയിൽ കാണാം; അറിയാം കൂടുതൽ

ഖത്വറിലുടനീളം എട്ട് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങൾ അരങ്ങേറും. അൽ ഖോറിലെ അൽ ബൈത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്വർ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്‍ബോൾ ആവേശത്തിന് തുടക്കമാവും. ഇന്ത്യൻ സമയം രാത്രി 9:30 നാണ് മത്സരം ആരംഭിക്കുന്നത്. ഫുട്‍ബോൾ പ്രേമികൾക്ക് എല്ലാ മത്സരങ്ങളും കാണാൻ മികച്ച സൗകര്യമുണ്ട്.

തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ എങ്ങനെ കാണാം?

എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളും ഇന്ത്യയിൽ സ്‌പോർട്‌സ് 18, സ്‌പോർട്‌സ് 18 എച്ച്‌ഡി ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമാ (JioCinema) ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ അഞ്ച് ഭാഷകളിൽ മത്സരങ്ങൾ, ഹൈലൈറ്റുകൾ, മറ്റ് ഫിഫ ലോകകപ്പ് വിശേഷങ്ങൾ എന്നിവയുടെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തത്സമയ സ്ട്രീമിംഗ് കാണാൻ ജിയോ സിം തന്നെ വേണമെന്നില്ല. മറ്റ് ടെലികോം ദാതാക്കളായ എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ തുടങ്ങിയവയിൽ നിന്നുള്ള ഉപയോക്താക്കൾക്കും ജിയോ സിനിമാ ആപ്പ് ഡൗൺലോഡ് ചെയ്യാനും സൗജന്യമായി കാണാനും കഴിയും. എന്നിരുന്നാലും, ഉപയോക്താക്കൾ ആദ്യം മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ആപ്പിലും വെബ്‌സൈറ്റിലും സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.

Keywords:  FIFA World Cup 2022 Opening Ceremony: How to watch, time, live-streaming details, International, Doha, Gulf, FIFA-World-Cup-2022, Football, Sports, News, Top-Headlines,Latest-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia