Prize money | ഫുട്‌ബോള്‍ ലോകകപ്പ്: ആദ്യ ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായാലും ടീമിന് 74 കോടി രൂപ ലഭിക്കും; അപ്പോള്‍, വിജയിക്കുന്ന ടീമിനോ! ഖത്വറില്‍ നടക്കുന്നത് കോടികളുടെ കളികള്‍

 


ദോഹ: (www.kvartha.com) ഫുട്ബോള്‍ മാമാങ്കത്തിന് ഖത്വര്‍ ഒരുങ്ങി. ഇനിയുള്ള 29 ദിവസം ഈ അറബ് നാട്ടില്‍ കാല്‍പന്ത് കളിയുടെ മാസ്മരികത കാണാം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് നാല് വര്‍ഷമായി ഈ ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നത്. ആതിഥേയരായ ഖത്വറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവും. വിജയിച്ചാലും തോറ്റാലും ടീമുകള്‍ക്ക് ലഭിക്കുക കോടിക്കണക്കിന് രൂപയായിരിക്കും. പങ്കെടുക്കുന്ന 32 ടീമുകളും ഖത്വറില്‍ നിന്ന് വന്‍ തുക സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാരം.
              
Prize money | ഫുട്‌ബോള്‍ ലോകകപ്പ്: ആദ്യ ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായാലും ടീമിന് 74 കോടി രൂപ ലഭിക്കും; അപ്പോള്‍, വിജയിക്കുന്ന ടീമിനോ! ഖത്വറില്‍ നടക്കുന്നത് കോടികളുടെ കളികള്‍

ഫിഫ ലോകകപ് കിരീടം നേടുന്ന ടീമിന് ഏകദേശം 343 കോടി രൂപ (42 മില്യണ്‍ ഡോളര്‍) സമ്മാനത്തുക ലഭിക്കും. ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് ഏകദേശം 245 കോടി രൂപ (30 മില്യണ്‍ ഡോളര്‍) നേടാം. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഏകദേശം 220 കോടി രൂപയും നാലാം സ്ഥാനത്തെത്തുന്ന ടീമിന് 204 കോടി രൂപയും സമ്മാനമായി ലഭിക്കും.

അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ഏകദേശം 138 കോടി രൂപ സമ്മാനത്തുക നല്‍കും. ഒമ്പത് മുതല്‍ 16 വരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ഏകദേശം 106 കോടി രൂപയും 17 മുതല്‍ 32 വരെ സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് 74 കോടി രൂപയുമാണ് സമ്മാനത്തുക.

ക്രികറ്റില്‍ കളിക്കാര്‍ക്ക് ഓരോ മത്സരത്തിനും പ്രതിഫലം നല്‍കുന്നതുപോലെ, ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഓരോ മത്സരത്തിനും പ്രതിഫലം നല്‍കും. ടീമിലെ കളിക്കാര്‍ക്ക് വ്യത്യസ്ത മാച് ഫീയാണ് ലഭിക്കുന്നതെന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. നിലവില്‍ താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന ടീം ബ്രസീലാണ്.

ഒരു മത്സരത്തിന് ഏകദേശം 4.85 ലക്ഷം രൂപയാണ് ബ്രസീല്‍ കളിക്കാര്‍ക്ക് നല്‍കുന്നത്. 3.31 ലക്ഷം രൂപയാണ് ഫ്രാന്‍സ് തങ്ങളുടെ കളിക്കാര്‍ക്ക് നല്‍കുന്നത്. ഒരു മത്സരത്തിന് ഏകദേശം 2.90 രൂപയാണ് സ്‌പെയിന്‍ നല്‍കുന്നത്. അതുപോലെ, ജര്‍മനി അവരുടെ കളിക്കാര്‍ക്ക് ഏകദേശം 2.65 ലക്ഷം രൂപയും ഇംഗ്ലണ്ട് 2.48 ലക്ഷം രൂപയും മാച്ച് ഫീ നല്‍കുന്നുണ്ട്.

Keywords:  Latest-News, FIFA-World-Cup-2022, World, World Cup, Sports, Gulf, Qatar, Doha, Football, Winner, Top-Headlines, FIFA World Cup 2022: How much prize money will winners, runners-up take home from Qatar?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia