മുഖ്യമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന പൂരത്തെറിയുമായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകന്റെ എഫ് ബി ലൈവ്; പിണറായിയുടെ അമ്മയ്ക്കും മകള്‍ക്കും വരെ ലൈംഗീകാധിക്ഷേപം; വീഡിയോ

 


ADVERTISEMENT

ദുബൈ: (www.kvartha.com 05.06.2018) മുഖ്യമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന പൂരത്തെറിയുമായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകന്റെ എഫ് ബി ലൈവ്. പ്രവാസി മലയാളിയാണ് മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. താന്‍ വിദേശത്ത് നിന്നും വരികയാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടന്‍ സാബുമോനെയും കൊല്ലാനായിട്ടാണ് വരവെന്നും ഇയാള്‍ പറയുന്നു. താന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണെന്ന് തുറന്നുസമ്മതിക്കുന്ന ഇയാള്‍ പഴയ കത്തികള്‍ തേച്ചുമിനുക്കിയെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വധഭീഷണിയും കടുത്ത ജാതീയ അധിക്ഷേപവുമാണ് ഇയാള്‍ നടത്തിയത്. കൃഷ്ണകുമാര്‍ എസ് എന്‍ നായര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന പൂരത്തെറിയുമായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകന്റെ എഫ് ബി ലൈവ്; പിണറായിയുടെ അമ്മയ്ക്കും മകള്‍ക്കും വരെ ലൈംഗീകാധിക്ഷേപം; വീഡിയോ

പിണായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. ദുബൈയിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. ആര്‍ എസ് എസിന്റെ പഴയ സജീവ പ്രവര്‍ത്തകനാണെന്നും ഇനി കത്തിയും കൊടുവാളും എടുത്ത് പഴയ പണി തന്നെ ചെയ്യാന്‍ പോകുകയാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. കള്ളുചെത്താന്‍ പോകുന്നവന്‍ കള്ള് ചെത്താന്‍ പോകണം അല്ലാതെ ഈ പണിക്ക് ഇറങ്ങരുതെന്നും ഇയാള്‍ പറയുന്നുണ്ട്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ അമ്മയ്‌ക്കെതിരെയും മകള്‍ക്കെതിരെയും വരെ ലൈംഗികാധിക്ഷേപം നടത്തുന്നുണ്ട് ഈ കൃഷ്ണന്‍. നിന്റെ മുമ്പിലിട്ട് അവരെ മറ്റെ പണി ചെയ്യാം. നിനക്ക് പറ്റുന്നത് ചെയ്യ്. അടുത്ത ഫൈളൈറ്റില്‍ തന്നെ ഞാന്‍ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്പോര്‍ട്ട് നമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാന്‍ പറ്റുന്നെങ്കില്‍ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടില്‍ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാന്‍ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാന്‍ സീനിയര്‍ റിഗ്ഗിങ് സൂപ്രവൈസറാണ്. ഇതിന്റെ മറുപടി എനിക്കു കിട്ടണം, എല്ലാവരില്‍ നിന്നും. കിട്ടിയില്ലെങ്കില്‍ ഹൈന്ദവ സംഘടനകളൊന്നും കേരളത്തില്‍ വേണ്ട. ഇതിനെനിക്ക് മറുപടിയും കിട്ടണം പിന്തുണയും കിട്ടണം. കൃഷ്ണന്‍ നായര്‍ വെല്ലുവിളിക്കുന്നു.

അതേസമയം, ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പലരും ഇതിനെതിരെ രംഗത്തെത്തി. പ്രതിഷേധം വ്യാപകമായതോടെ വീഡിയോ പിന്‍വലിച്ചെങ്കിലും മറ്റു പേജുകളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. എറണാകുളം കോതമംഗലം താലൂക്കില്‍ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂര്‍ സ്വദേശിയാണ് ഇയാള്‍ എന്നും എത്രയും പെട്ടെന്ന് നിയമനടപടി എടുക്കണമെന്നാവശ്യപ്പെട്ട് പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ട്.



Keywords:  Gulf, Kerala, CM, Pinarayi vijayan, Life Threat, RSS, BJP, LDF, Dubai, Politics, Social Network, FB live against CM Pinarayi Vijayan 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia