SCRF | മാനത്തോളം ഉയർന്ന് ശാർജയിലെ കുരുന്നുകളുടെ വായനോത്സവം

 


-ഖാസിം ഉടുമ്പുന്തല

ശാ​ർ​ജ: (www.kvartha.com) കു​ഞ്ഞുവാ​യ​ന​ക്കാ​ർ​ക്ക്​ അ​റി​വി​ന്‍റെ നവലോ​കം പ​രി​ച​യ​പ്പെടുത്തുന്ന കുട്ടിക​ളു​ടെ വായനോത്സവത്തി​ന്​ വ​മ്പൻ പ്ര​തി​ക​ര​ണം. കുട്ടി​ക​ൾ​ക്കൊ​പ്പം മു​തി​ർ​ന്ന​വ​രു​ടെ​യും സജീവ സാ​ന്നി​ധ്യ​മാ​ണ്​​
    
SCRF | മാനത്തോളം ഉയർന്ന് ശാർജയിലെ കുരുന്നുകളുടെ വായനോത്സവം

വാ​യ​നോ​ത്സ​വ​ത്തെ മാനത്തോളം ഉ​യ​ർ​ത്തി​യ​ത്​. ബു​ധ​നാ​ഴ്ച ശാർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച 14ാമ​ത്​ വായ​നോ​ത്സ​വം യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ശാർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സുൽത്വാൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മിയാണ് ഉ​ദ്​​ഘാ​ട​നം ചെ​യ്തത്.

കുട്ടികളുടെ വായനോത്സവത്തിൽ വിനോദത്തിലൂടെ പ്രകൃതിയിലേക്ക് തിരിച്ചുപോകുന്ന ജീവിതരീതിയെക്കുറിച്ചും അറിയാനാകും. ആവാസവ്യവസ്ഥയുടെ പ്രാധാന്യവും ആദിമമനുഷ്യരുടെ ലളിത ജീവിതവും കുട്ടികളെ ആകർഷിക്കുന്ന ചെറുവേഷങ്ങളിലൂടെ വിളിച്ചറിയിക്കുകയാണിവിടെ. ‘സ്പിരിറ്റ് ഓഫ് ഫോറസ്റ്റ്’ എന്ന ആശയത്തിലൂടെയാണ് ആർടഫിഷ്യൽ പച്ചിലവസ്ത്രങ്ങളായി ഉപയോഗിച്ചുകൊണ്ട് കൃത്രിമക്കാലുകളാൽ മൂന്നോളം സംഗീതമേളങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

കു​ട്ടി​ക്ക​ഥ​ക​ളു​ടെ വ​ലി​യൊ​രു പു​സ്ത​കം തു​റ​ന്നു​വെ​ച്ചി​രി​ക്കു​ക​യാണ് ശാർജ എക്സ്പോ സെന്ററിൽ. ഈ​ പുസ്തകങ്ങൾ വാ​യി​ക്കാ​നും ഇ​വി​ടെ​യു​ള്ള ക​ഥ​ക​ൾ കേ​ൾ​ക്കാ​നും ശാർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്ക്​ കു​ട്ടി​ക​ൾ ഒഴു​കി​ക്കൊ​ണ്ടി​രിക്കുകയാണ്. ഒരാ​ഴ്ച​ക്ക​പ്പു​റം അ​വ​സാ​നി​ക്കു​ന്ന മേ​ള പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്​ പു​​ത്ത​ൻ അറിവുക​ളും പു​തുപാ​ഠ​ങ്ങ​ളും ന​വീ​ന ആ​ശ​യ​ങ്ങ​ളു​മാ​ണ്. ‘നി​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ക്തി​യെ പ​രി​ശീ​ലി​പ്പി​ക്കു​ക’ എ​ന്ന പ്ര​മേ​യത്തിലാണ് ഈ വർഷത്തെ മേള അരങ്ങേറുന്നത്.

Keywords: UAE News, Sharjah News, SCRF 2023, Reported by Qasim Moh'd Udumbunthala, World News, Malayalam News, Families celebrate joy of reading at Sharjah Children’s Reading Festival.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia