യുഎഇയില്‍ ഫോണുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുവോ? വാസ്തവം അറിയാം!

 


യു എ ഇ: (www.kvartha.com 31.3.2020) യുഎഇയില്‍ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി(സിഡിഎ).

സാമൂഹ്യ വികസനത്തിനായി ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സി ഡി എ) രാജ്യത്തെ പുതിയ ആശയ വിനിമയ നിയന്ത്രണങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അപ്പാടെ നിഷേധിച്ചു. ഇതുസംബന്ധിച്ച് ഗള്‍ഫ് ന്യൂസിന് അയച്ച ഇമെയില്‍ പ്രസ്താവനയില്‍ വാര്‍ത്തയോടുള്ള സിഡിഎയുടെ പ്രതികരണം ഇങ്ങനെയാണ്,
യുഎഇയില്‍ ഫോണുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുവോ? വാസ്തവം അറിയാം!

''ചില സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിച്ച സന്ദേശം കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സിഡിഎ) നിഷേധിക്കുന്നു, രാജ്യത്തെ മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരവും അതില്‍ പ്രസ്താവിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു.

യുഎഇയില്‍ ഫോണുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുവോ? വാസ്തവം അറിയാം!

പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും സിഡിഎ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും അതുപോലെ വിശ്വസിക്കരുതെന്നും ശരിയായ വാര്‍ത്തകള്‍ മാത്രം മുഖവിലയ്‌ക്കെടുത്താല്‍ മതിയെന്നും സി ഡി എ പറയുന്നു'.

പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെയാണ്;

മാര്‍ച്ച് 31 ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എല്ലാ കത്തുകളും യുഎഇയില്‍ റെക്കോര്‍ഡു ചെയ്യുമെന്നും ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുമെന്നും, വാട്ട്സ് ആപ്പും ട്വിറ്ററും ഫേസ്ബുക്കും നിരീക്ഷിക്കുമെന്നും 2020 ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് സന്ദേശം.

ലളിതമായ മുന്‍കരുതലുകളും ആസൂത്രണവും വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ സഹകരണവും വേഗത്തിലുള്ള പ്രവര്‍ത്തനവും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കാന്‍ സഹായിക്കും എന്നും കത്തില്‍ പറയുന്നു. എന്നാല്‍ കത്തില്‍ ഒരു അതോറിറ്റിയുടെയും ഒപ്പ് കാണുന്നില്ല, അതേസമയം ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ളതാണെന്ന് മനസിലാക്കാം.

വാര്‍ത്ത നിഷേധിച്ച സി ഡി എ വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Keywords:  Fake news: CDA denies message circulated about phone calls being recorded in UAE, UAE, News, Social Network, Letter, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia