എക്സ്പോ ദുബൈ 2020; സന്ദർശകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? സംശയങ്ങൾക്ക് മറുപടി നൽകി മീഡിയാ ഓഫീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 11.10.2021) എക്സ്‌പോ 2020 ലോക മഹാമേളയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി ദുബൈ മീഡിയാ ഓഫീസ്. എക്സ്‌പോ ടികെറ്റുകൾ എങ്ങനെ ബുക് ചെയ്യാം? എക്സ്‌പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്‌പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ എല്ലാ സംശയങ്ങൾക്കും സാമൂഹികമാധ്യമങ്ങളിലൂടെയാണ് മീഡിയാ ഓഫീസ് മറുപടി നൽകിയത്.

എക്സ്പോ ദുബൈ 2020; സന്ദർശകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? സംശയങ്ങൾക്ക് മറുപടി നൽകി മീഡിയാ ഓഫീസ്

ടികെറ്റുകൾ ബുക് ചെയ്യുന്ന വിധം

എക്സ്‌പോ ടികെറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റ് (https://www(dot)expo2020dubai(dot)com/) വഴി ലഭ്യമാണ്.

https://www(dot)expo2020dubai(dot)com/en/tickets-and-merchandise/tickets- ൽനിന്നും ആവശ്യമായ ടികെറ്റുകൾ ലഭിക്കും.

ആറ് മാസത്തിനിടയിൽ പരിധിയില്ലാത്ത പ്രവേശനം സാധ്യമാകുന്ന സീസൺ പാസ് ടികെറ്റുകളുണ്ട്.


പ്രവേശനസമയം

ഒക്ടോബർ ഒന്ന് മുതൽ 2022 മാർച് 31 വരെയാണ് ലോകമഹാമേള. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 12 വരെയാണ് പ്രവേശനം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ പുലർചെ രണ്ടുമണിവരെയും പ്രവേശിക്കാം.


കോവിഡ് വാക്‌സിനേഷൻ

എക്സ്‌പോ വേദിയിലെത്തുന്ന 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകളോ അല്ലെങ്കിൽ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഇവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്. വാക്സിൻ എടുക്കാത്തവർ 72 മണിക്കൂറിനിടയിലുള്ള കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതിയാകും. വാക്സിനെടുത്തവർ ഔദ്യോഗിക വാക്സിനേഷൻ സെർടിഫികെറ്റ് കരുതണം. രേഖകൾ മൊബൈൽ ആപിലോ പ്രിന്റ് ചെയ്തോ കരുതാം.


പബ്ലിക് ട്രാൻസ്പോർടിംഗ്

എക്സ്‌പോ വേദിയിലെത്താൻ ദുബൈ മെട്രോയുടെ സേവനങ്ങൾ ഉപയോഗിക്കാം. കൂടാതെ സന്ദർശകരെ സൗജന്യമായി എത്തിക്കുന്ന എക്സ്‌പോ റൈഡർ ബസുകളുടെ സേവനവും ഉപയോഗപ്പെടുത്താം. സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്ക് മൊബിലിറ്റി, സസ്‌റ്റൈനബിലിറ്റി, ഓപർച്യുണിറ്റി എന്നീ ഏതെങ്കിലും കവാടങ്ങളിലുള്ള പാർകിങ് സൗകര്യങ്ങൾ ഉപയോഗിക്കാം. പാർകിങ്ങിൽനിന്ന് വേദികൾക്കുള്ളിൽ എത്തിച്ചേരാൻ എക്സ്‌പോ ഷടിൽ ബസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.


നിശ്ചയദാർഢ്യക്കാർ

നിശ്ചയദാർഢ്യക്കാർക്കുൾപെടെ എല്ലാവിഭാഗം ആളുകൾക്കും ആവശ്യമായ എല്ലാസേവനങ്ങളും എക്സ്‌പോ അധികൃതർ ഒരുക്കിയിട്ടുണ്ട്. വീൽചെയറുകൾ, പ്രത്യേക ഇലക്ട്രിക് വാഹനങ്ങൾ എന്നിവ എക്സ്‌പോ വേദിയിൽ ലഭ്യമാണ്. നിശ്ചയദാർഢ്യക്കാർക്ക് എക്സ്‌പോ സന്ദർശനം സൗജന്യമാണ്. ഇവർക്കൊപ്പം എത്തുന്നവരിൽ ഒരാൾക്ക് ടികെറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകും.

 Keywords: Dubai, Gulf, News, Report by Qasin Udumbumthala, Top-Headlines, Travel, Tourism, Media, Ticket, Office, Social Media, COVID-19, Vaccine, Transport, Expo Dubai 2020; What are the things visitors need to know? Dubai Media Office responds to queries.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia