Expo City Dubai | ദുബൈ എക്സ്പോ നഗരിയുടെ വാതായനങ്ങൾ വീണ്ടും സന്ദർശകർക്കായി തുറന്നു
Sep 6, 2022, 15:36 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) എക്‌സ്‌പോ നഗരിയുടെവാതായനങ്ങൾ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. എക്‌സ്‌പോ സിറ്റിയായി രൂപാന്തരപ്പെട്ട ലോകോത്തര മേളയുടെ നഗരി വീണ്ടും തുറന്ന ആദ്യദിനങ്ങളില്‍ നൂറുക്കണക്കിന് സന്ദര്‍ശകരെത്തി. എങ്കിലും വിവിധ രാജ്യക്കാരായ നിരവധി പേര്‍ ടെറ, അലിഫ് പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാര്‍ഡന്‍ ഇന്‍ ദ സകൈ’യിലും പ്രവേശിച്ചു. വേനലവധി അവസാനിച്ചതോടെ ആയിരക്കണക്കിന് സന്ദര്‍ശകര്‍ ദുബൈ എക്‌സ്‌പോ നഗരിയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
വിജയകരമായ എക്‌സ്‌പോ അനുഭവങ്ങള്‍ പുനരാവിഷകരിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഒക്‌ടോബറിലാണ് പൂര്‍ണമായും സിറ്റി പ്രവര്‍ത്തന സജ്ജമാകുന്നത്. ഇതോടെ ദുബൈയിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്‌സ്‌പോ സിറ്റിയിലേക്ക് ഏറ്റവും എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലും എത്തിച്ചേരാന്‍ ദുബൈ മെട്രോയാണ് മികച്ചതെന്ന് സന്ദര്‍ശകര്‍ പ്രതികരിച്ചു. നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പവലിയനുകളില്‍ എത്തിച്ചേരുന്നതിന് ചെറുവാഹനമായ ബഗികളും പ്രവര്‍ത്തിക്കുന്നുണ്ട്. എക്‌സ്പോയിലെ 80 ശതമാനം പവലിയനുകളും അതേപടി നിലനിര്‍ത്തിയാണ് എക്‌സ്‌പോ സിറ്റി തുറന്നിരിക്കുന്നത്. എക്‌സ്‌പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ടികറ്റോ പാസോ നിലവിലില്ല. അതേസമയം,
ടെറ, അലിഫ് എന്നീ പവലിയനുകളില്‍ പ്രവേശിക്കാന്‍ 50 ദിര്‍ഹമും നിരീക്ഷണ ഗോപുരത്തില്‍ (ഗാർഡൻ ഇൻ ദ സ്കൈ) പ്രവേശിക്കാന്‍ 30 ദിര്‍ഹമും നൽകണം.
ഇപ്പോഴും നാലു മണിക്കൂര്‍ കാണാനുള്ള കാഴ്ചകളുണ്ട് എന്നതിനാല്‍ യാത്ര ചെയ്യാൻ സൗജന്യമായി ബഗികളും ലഭ്യമാണ്. ടെറയും അലിഫും ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ തുറന്നിരിക്കും, ഓരോ പവലിയനും ഒരാള്‍ക്ക് 50 ദിര്‍ഹമാണ് ടികറ്റ് നിരക്ക് (12 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യം). www(dot)expocitydubai(dot)com എന്ന വെബ്സൈറ്റില്‍ നിന്നും ദുബൈ എക്സ്പോ സിറ്റിയിലെ ടികറ്റ് ഓഫിസുകളില്‍ നിന്നും ടികറ്റുകള്‍ വാങ്ങാം.

Keywords: Expo City Dubai welcomes visitors, International, News, Top-Headlines, Latest-News, Dubai, Gulf, Website, Expo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.