Expo City | നവീകരിച്ച ദുബൈ എക്‌സ്‌പോ സിറ്റി: മിക്ക പൊതുയിടങ്ങളും സൗജന്യമായി സന്ദര്‍ശിക്കാം
Aug 30, 2022, 10:15 IST
ADVERTISEMENT
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) നവീകരിച്ച എക്‌സ്‌പോ സിറ്റി ദുബൈ ഒക്ടോബര്‍ ഒന്നിന് വീണ്ടും ലക്ഷക്കണക്കിന് എക്സ്പോ പ്രേമികൾക്ക് അവരുടെ ഓര്‍മകള്‍ പുതുക്കാന്‍ വഴി തെളിയുന്നു. അതിലുപരിയായി, സൈറ്റ് ആക്സസ് ചെയ്യാന്‍ പ്രവേശന ടികറ്റുകളൊന്നും ആവശ്യമില്ലാത്തതിനാല്‍ നിരവധി പ്രദർശനങ്ങൾ സൗജന്യമായി കാണാം. അലിഫ് – ദി മൊബിലിറ്റി പവലിയന്‍, ടെറ – ദ സസ്‌റ്റൈനബിലിറ്റി പവലിയന്‍ എന്നിവ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു പവലിയന് ഒരാള്‍ക്ക് 50 ദിര്‍ഹം ആണ് ടികറ്റ് നിരക്ക്. ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ, കറങ്ങുന്ന നിരീക്ഷണ ഡെക് എന്നിവക്ക് ഒരു സവാരിക്ക് 30 ദിര്‍ഹം എന്ന നിരക്കില്‍ നല്‍കണം. 12ൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിലെല്ലാം തീർത്തും സൗജന്യമാണ്.
എക്സ്പോ സിറ്റി ദുബൈയുടെ പൊതു ആകര്‍ഷകങ്ങളില്‍ ഭൂരിഭാഗവും സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. അതായത് എക്സ്പോ പാതകളിലൂടെ നടന്ന് അതിന്റെ പാര്‍കുകളും മറ്റ് പ്രദേശങ്ങളും സന്ദർശനം നടത്താമെന്നാണ്. കഴിഞ്ഞ തവണ പ്രവേശന കവാടത്തിലൂടെ അകത്തു കടക്കുവാൻ ടികറ്റ് വേണമായിരുന്നു. ഇത്തവണ അത് സൗജന്യമായി ചെയ്യാം. എന്നാല്‍ ബഗികള്‍, എക്സ്പോ എക്സ്പ്ലോറര്‍, ഇ സ്‌കൂടറുകള്‍, ഇ ബൈകുകള്‍ എന്നിവയില്‍ പ്രവേശിക്കണമെന്നുള്ളവർ പണം നല്‍കേണ്ടി വരുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഭാവിയിലെ സാങ്കേതിക സൗകര്യങ്ങളുള്ള നഗരമായി സൈറ്റ് വീണ്ടും തുറക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. എക്സ്പോ 2020 ദുബൈയുടെ മുന്‍നിര പവലിയനുകള്‍, വിനോദം, സാങ്കേതിക, ഇവന്റിന്റെ മാജികുകൾ എന്നിവ പുനഃസൃഷ്ടിക്കുന്നുണ്ട്. എക്സ്പോ 2020 ദുബൈയുടെ പ്രിയങ്കരങ്ങളായ അല്‍ വസല്‍ പ്ലാസ, സറിയല്‍ വാടര്‍ ഫീചര്‍ എന്നിവ ഒക്ടോബറില്‍ തുറക്കും. ഈ വര്‍ഷാവസാനം, ഓപര്‍ച്യുണിറ്റി പവലിയന്‍ എക്സ്പോ 2020 ദുബൈ മ്യൂസിയമായി മാറുമെന്നും സംഘാടകർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.