കര്‍ണാടകയിലെ ഭരണമാറ്റത്തില്‍ മഅ്ദനിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷ: കാന്തപുരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദാബി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ അവിടെ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യം പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പ്രത്യേക സന്ദേശം വഴി ഉന്നയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ പ്രവേശനമൊന്നും ഉണ്ടാവില്ലെന്നും എന്നാല്‍, വേണ്ടിവന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും കര്‍ണാടകയില്‍ നന്നായി ഇടപെട്ടുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ഇടപെട്ടതിന് 100 ശതമാനം ഫലം കിട്ടുകയും ചെയ്തു. ഇത് ഞങ്ങളുടെ മാത്രം അവകാശവാദവുമല്ല. മറ്റ് സംഘടനകളുടെ ഇടപെടലുകളും അവിടെ ഫലം കണ്ടിട്ടുണ്ട് - കാന്തപുരം വ്യക്തമാക്കി.

നിതാഖാതിന്റെ പശ്ചാത്തലത്തില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച പ്രത്യേക ഇളവുകള്‍ക്ക് അര്‍ഹരായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.  പാലത്തിന്റെ ചുവട്ടിലും മറ്റും നരകിച്ച് കഴിയേണ്ട അവസ്ഥയില്‍ നിന്ന് പ്രവാസികളെ രക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

രണ്ടാഴ്ച മുമ്പ് സൗദി സന്ദര്‍ശിച്ച വേളയില്‍ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 'ഹുറൂബ്' പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടുപിടിച്ച് നിയമാനുസൃതം സൗദിയില്‍ കഴിയാന്‍ സമയം കൊടുക്കുക, അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി നാട്ടില്‍ പോകാന്‍ അനുവദിക്കുക, നിയമവിധേയരായി തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ താന്‍ ഉന്നയിച്ചിരുന്നു.  അതില്‍ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ട്്. അതിന്റെ പ്രയോജനം പാവപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം - കാന്തപ്പുരം ആവശ്യപ്പെട്ടു.

കോഴിക്കോട് - വയനാട് റോഡില്‍ പുതുപ്പാടിയില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട മര്‍കസ് നോളജ് സിറ്റിയുടെ വിവിധ വിഭാഗങ്ങളുടെ തറക്കല്ലിടല്‍ ജൂണ്‍ 22ന് നടക്കും. മെഡിക്കല്‍ സിറ്റിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഐ.ടി. സിറ്റിക്ക് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും ഫ്‌ളാറ്റിനും ഹോസ്റ്റലുകള്‍ക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും തറക്കല്ലിടും.

എന്‍ജിനീയറിങ് കോളജ്, യൂനാനി മെഡിക്കല്‍ കോളജ്, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ആശുപത്രി എന്നിവയെല്ലാമടങ്ങിയ 300 കോടി രൂപയുടെ പദ്ധതി പത്ത് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകും. നിയമവിധേയമായി സ്വീകരിച്ച പണം മാത്രമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. 10,000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കും. ഇവിടെ തൊഴിലവസരങ്ങളും ഉണ്ടാകും.
കര്‍ണാടകയിലെ ഭരണമാറ്റത്തില്‍ മഅ്ദനിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷ: കാന്തപുരം

ഭൂചലനം, ജലക്ഷാമം തുടങ്ങിയ വിപത്തുകള്‍ക്ക് കാരണം ജനങ്ങള്‍ ധാര്‍മികമായി അധ:പതിച്ചതും ദൈവചിന്തയില്‍ നിന്ന് അകന്നുനിന്നതുമാണ്. അതിനാല്‍ ജനങ്ങള്‍ ദൈവമാര്‍ഗത്തിലേക്ക് മടങ്ങണം. നിസാര കാര്യങ്ങളുടെ പേരില്‍ ഭിന്നിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്തിനും മനുഷ്യര്‍ക്കും നന്മ ഉണ്ടാക്കില്ല. അതിനാല്‍ രാഷ്ട്രീയ - മത - ഭരണ രംഗങ്ങളില്‍ ഇത്തരം അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കപ്പെടണം -  കാന്തപുരം ആവശ്യപ്പെട്ടു.

മര്‍കസ് അബൂദബി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ഐ.സി.എഫ്. അബൂദബി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, മര്‍കസ് ദുബൈ പി.ആര്‍.ഒ. സലാം സഖാഫി എന്നിവരും കാന്തപുരത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Gulf, Kanthapuram A.P. Aboobaker Musliyar, Press meet, Abdul Nasar Madani, Jail, Karnataka Government, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia