പൂച്ചയ്ക്കും കരുതലുള്ള ഭരണാധികാരിയും നന്മ നിറഞ്ഞ പ്രജകളും; പാരിതോഷകത്തിന് പിന്നാലെ ശ്രദ്ധയാകർഷിച്ച് 'നാൽവർ സംഘം'; കയ്യടി നേടി ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 28.08.2021)  കെട്ടിടത്തിന്റെ ബാൽകണിയിൽ കുടുങ്ങിയ പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയ മലയാളികൾ ഉൾപെടെ നാല് പേർക്ക് ദുബൈ ഭരണാധികാരി സ്നേഹ സമ്മാനമായി 10 ലക്ഷം രൂപ നൽകിയതിന് പിന്നാലെ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ് ഈ പ്രവാസികൾ. കോതമംഗലത്തെ നാസർ ശിഹാബ്, മൊറോകോ സ്വദേശി അശ്‌റഫ്, പാകിസ്താൻകാരൻ ആതിഫ് മഹ്‌മൂദ്‌, വീഡിയോ പകർത്തിയ വടകര സ്വദേശി മുഹമ്മദ് റാശിദ് എന്നിവർക്കാണ് അപൂർവ ഭാഗ്യം ലഭിച്ചത്.

  
പൂച്ചയ്ക്കും കരുതലുള്ള ഭരണാധികാരിയും നന്മ നിറഞ്ഞ പ്രജകളും; പാരിതോഷകത്തിന് പിന്നാലെ ശ്രദ്ധയാകർഷിച്ച് 'നാൽവർ സംഘം'; കയ്യടി നേടി ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ്

 
പൂച്ചയോടുള്ള ദുബൈ ഭരണാധികാരിയുടെ കരുതലും ഒപ്പം നാല് പ്രവാസികളും അനവധി പേരുടെ പ്രശംസ നേടിയിരിക്കുകയാണ്. മുമ്പ് ഇവർ തമ്മിൽ യാതൊരു മുൻ പരിചയവും ഇല്ലായിരുന്നു. ദുബൈ ഭരണാധികാരിയുടെ പ്രവർത്തനം സാമൂഹ്യമാധ്യമങ്ങളിൽ കയ്യടി നേടി. മിണ്ടാപ്രാണിയുടെ ക്ഷേമത്തിനും ഒപ്പം നിൽക്കുന്ന ദുബൈ ഭരണാധികാരിയെ മാതൃകയാക്കണമെന്നാണ് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്.


ദൈരയിലെ ഫ്രിജ് മുറാറിലെ റാശിദിന്റെ കടയിൽ പതിവായി എത്തിയിരുന്ന പൂച്ച ചൊവ്വാഴ്ച രാവിലെ കടക്ക് മുമ്പിലുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ബാൽകണിയിൽ കുടുങ്ങിയിരുന്നു. ഗർഭിണിയായിരുന്നു പൂച്ച. സംഭവം ശ്രദ്ധയിൽ പെട്ട അതുവഴി പോയ മൂന്ന് പേർ തുണി വിടർത്തിപ്പിടിച്ച് വീഴുന്ന പൂച്ചയെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തി റാശിദ്‌ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതിവേഗം വീഡിയോ വൈറലാവുകയും ചെയ്‌തു.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അഭിന്ദനവുമായി ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിൽ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അറിയപ്പെടാത്ത ഈ ഹീറോസിനെ തിരിച്ചറിഞ്ഞാൽ നന്ദി പറയുകയെന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.


അതിനുശേഷം ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച 50000 ദിർഹം വ്യാഴാഴ്ച രാത്രി ഭരണാധികാരിയുടെ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ ഓരോരുത്തരെയും കണ്ടെത്തി നേരിട്ട് സമ്മാനിക്കുകയായിരുന്നു.
നാസർ മുഹമ്മദ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.

Aster mims 04/11/2022
Keywords;  World, News, UAE, Dubai, Gulf, Video, United arab Emirates, Expats who rescued pregnant cat in get rewarded Rupees 10 lakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia