Tournament | എക്സ്പാറ്റ്സ് സ്പോർട്ടീവ് ബാഡ്മിന്റൺ ടൂർണമെന്റ്: നാല് ദിവസങ്ങളിലായി നടന്ന മത്സരങ്ങൾക്ക് സമാപനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.
● ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ച അമ്പയര്‍മാരെയും വളണ്ടിയര്‍ സേവനം നടത്തിയ ഐ.എസ്.സി വളണ്ടിയര്‍ വിങ്ങ് അംഗങ്ങളെയും ആദരിച്ചു.
ഖത്തർ: (KVARTHA) എക്സ്പാറ്റ്സ് സ്പോർട്ടീവ് സംഘടിപ്പിച്ച രണ്ടാമത്തെ അന്തർദേശീയ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് ഖത്തറിൽ സമാപിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി സിംഗിൾസ്, ഡബിൾസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 22 കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ താരങ്ങൾക്ക് മെഡലുകൾ, സർട്ടിഫിക്കറ്റുകൾ, കാഷ് അവാർഡുകൾ എന്നിവയും കുട്ടികളുടെ വിഭാഗത്തിൽ ഗിഫ്റ്റ് വൗച്ചറുകളും വിതരണം ചെയ്തു. ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ച അമ്പയര്‍മാരെയും വളണ്ടിയര്‍ സേവനം നടത്തിയ ഐ.എസ്.സി വളണ്ടിയര്‍ വിങ്ങ് അംഗങ്ങളെയും ആദരിച്ചു.
പാദുക്കോണ്‍ ബാഡ്മിന്റൺ അക്കാദമിയുടെയും ഖത്തർ ബാഡ്മിന്റൺ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ നാല് ദിവസങ്ങളിലായി ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്‌ലൻ സ്പോർട്സിൽ നടന്ന ഈ ടൂർണമെന്റിൽ ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ കിംസ് ഹെല്‍ത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍, അല്‍ ദന സ്വിച്ച്ഗിയര്‍ മാനേജര്‍ മനോജ്, പെട്രോഫാക് മാനേജര്‍ രാജ്കുമാര്‍, മൊമെന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫുദ്ദീന്‍ സി.കെ, പ്രവാസി വെല്‍ഫയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി, വൈസ് പ്രസിഡണ്ട് മജീദ് അലി, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ടൂര്‍ണ്ണമെന്റ് ജനറല്‍ കണ്‍വീനര്‍ അസീം എം.ടി, കണ്‍വീനര്‍മാരായ അഹമ്മദ് ഷാഫി, റഹീം വേങ്ങേരി, സംഘടക സമിതിയംഗങ്ങളായ മുഹസിന്‍ ഓമശ്ശേരി, ഷിബിലി യൂസഫ്, സ്പോര്‍ട്ടീവ് ട്രഷറര്‍ റഹ്മത്തുല്ല കൊണ്ടോട്ടി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് സാദിഖ് അലി, സഫീര്‍ റഹ്മാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് മുന്‍ ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മുനീഷ് എ.സി തുടങ്ങിയവര്‍ വിവിധ ഫൈനലുകളിലെ കളിക്കാരെ പരിചയപ്പെട്ടു.
#ExpatsSportive #BadmintonQatar #QatarSports #Tournament #Community
