സുഷമ സ്വരാജിന്റെ അസുഖം മാറാന്‍ പ്രവാസികള്‍ പ്രാര്‍ത്ഥന നടത്തുന്നു, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വൈറലായി, വൃക്ക ദാനത്തിന് തയ്യാറായി നിരവധി പേര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 17.11.2016) വൃക്കരോഗം ബാധിച്ച് ഡെല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍  കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥനയോടെ പ്രവാസികള്‍. നവംബര്‍ ഏഴിനാണ് സുഷമയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നു.

വൃക്കരോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വിവരം മന്ത്രി സുഷമ തന്നെയാണ് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്. വൃക്ക തകരാറിനെ തുടര്‍ന്ന് ഞാന്‍ എയിംസില്‍ ചികിത്സയിലാണ്. ഡയലാസിസ് തുടരുകയാണ്. വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പരിശോധനകളും നടത്തുന്നുണ്ട്. കൃഷ്ണ ഭഗവാന്‍ എന്നെ അനുഗ്രഹിക്കും എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.

വിവരം അറിഞ്ഞതോടെ മന്ത്രിക്ക് വൃക്ക നല്‍കാന്‍ തയ്യാറായി പ്രവാസികള്‍ അടക്കം ആയിരത്തോളം പേരാണ് മുന്നോട്ടുവന്നത്. വൃക്ക നല്‍കാന്‍ തയ്യാറായി വന്നവരുടെ പരിശോധനകള്‍ നടക്കുകയാണെന്നും ഇതുവരെയും അനുയോജ്യമായ വൃക്ക ലഭിച്ചിട്ടില്ലെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി.

സുഷമയുടെ അസുഖം ഭേദമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രവാസികളില്‍ ഒരാളാണ് കാര്‍ട്ടൂണിസ്റ്റും, ആക്ടിവിസ്ടുമായ നൗഷാദ് അകംപാടം. സുഷമാജിയുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാവട്ടെ എന്നാണ് നൗഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ചളിക്കുളത്തില്‍ വിരിഞ്ഞ താമര എന്നാണ് സുഷമയെ നൗഷാദ് താരതമ്യപ്പെടുത്തിരിക്കുന്നത്.

 മോഡി മന്ത്രി സഭയില്‍ എതിരാളികളുടെ പോലും ആദരവും കൈയ്യടിയും നേടി തിളങ്ങി നില്‍ക്കുകയാണ് മന്ത്രിയെന്ന് നൗഷാദ് പറയുന്നു. പ്രവാസികളുടെ കണ്ണിലുണ്ണിയായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്ന സുഷമാജിയുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നും നൗഷാദ് പറയുന്നു.

സുഷമ വിദേശകാര്യ മന്ത്രി എന്നനിലയില്‍ മികവുറ്റ നയതന്ത്രവും സമയോചിതമായ ഇടപെടലും കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരെ തിരിച്ച് നാട്ടിലെത്തിച്ചിരുന്നു.

സിറിയയിലെ പീരങ്കിയിലും വെടിയുണ്ടകളിലും പെട്ട് ജീവന്‍ നഷ്ടമാകേണ്ട പലരേയും യുദ്ധമുഖത്തില്‍ നിന്നും രക്ഷിച്ച് നാട്ടിലെത്തിക്കുവാനും വിദേശകാര്യ മന്ത്രി എന്നനിലയില്‍ സുഷമക്ക് കഴിഞ്ഞു.

നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റ് അനേകം പേരുടെ പോസ്റ്റുകളും വാട്‌സ് ആപ്പിലും ഫേസുബുക്കിലും നിറയുന്നുണ്ട്.

സുഷമ സ്വരാജിന്റെ അസുഖം മാറാന്‍ പ്രവാസികള്‍ പ്രാര്‍ത്ഥന നടത്തുന്നു, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വൈറലായി, വൃക്ക ദാനത്തിന് തയ്യാറായി നിരവധി പേര്‍

Also Read:
വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി, ഭീതിയോടെ രക്ഷിതാക്കള്‍

Keywords:  Dubai, Treatment, Hospital, Twitter, Minister, Facebook, Post, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script