നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്

 



കുവൈത്ത് സിറ്റി: (www.kvartha.com 01.11.2020) നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് മരണം സംഭവിച്ചത്. 56കാരനായ ബംഗ്ലാദേശ് സ്വദേശി ധാക്കയിലുള്ള വീട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. 

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്


വിമാനം പുറപ്പെടുന്നതിന് വെറും അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹം മരണപ്പെട്ടതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപോര്‍ട്ട് ചെയ്തു. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Keywords:  News, World, Gulf, Kuwait, Passenger, Travel, Flight, Airport, Death, Dead Body,  Expatriate on his way back to home died in Kuwait airport 30 minutes before departure of the flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia