മസ്‌കത്: (www.kvartha.com 16.03.2021) പ്രവാസി മലയാളി ഒമാനില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ രാജേഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയോടെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആര്‍ ഒ പി സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം ഖൗല ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അല്‍ അന്‍സാബ് മോഡേണ്‍ ഒമാന്‍ ബേകറി ജീവനക്കാരനായിരുന്നു. മാതാവ്: വിമല. ഭാര്യ: ഷാലി. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
Keywords: News, World, Gulf, Muscat, Oman, Death, Malayalee, Dead Body, Expatriate Malayalee dies after collapsing at residence in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.