ദമാമിലെ കായിക സംഘാടകന്‍ അഷ്റഫ് തലപ്പുഴയുടെ വിയോഗം ഉള്‍കൊള്ളാനാകാതെ കിഴക്കന്‍ പ്രവിശ്യയിലെ ഫുട് ബോള്‍ പ്രേമികളായ പ്രവാസികള്‍
May 10, 2021, 15:45 IST
ദമാം: (www.kvartha.com 10.05.2021) ദമാമിലെ കായിക സംഘാടകന്‍ അഷ്റഫ് തലപ്പുഴയുടെ വിയോഗം ഉള്‍കൊള്ളാനാകാതെ കിഴക്കന്‍ പ്രവിശ്യയിലെ ഫുട് ബോള്‍ പ്രേമികളായ പ്രവാസികള്‍. ശ്വാസതടസം മൂലം ആശുപത്രിയിലേക്കുള്ള വഴി മധ്യേ കഴിഞ്ഞദിവസം നാട്ടില്‍ വെച്ചായായിരുന്നു മരണം സംഭവിച്ചത് .
2021 ജനുവരി 11 നാണ് ദമാമിലെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ദമാമിലെ ഫുട്ബാള്‍ കൂട്ടായ്മകള്‍ അഷ്‌റഫിന് വിപുലമായ യാത്രയയപ്പ് നല്‍കിയിരുന്നു.
അല്‍ഖോബാര്‍ യുണൈറ്റഡ് എഫ് സിയുടെ സ്ഥാപകനായ അഷ്റഫ് തലപ്പുഴയുടെ നിര്യാണത്തില്‍ ക്ലബ് മാനേജ്മെന്റ് അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്ന നഷ്ടം നികത്താനാവാത്തതാണെന്ന് ക്ലബ് മാനേജ്മെന്റിന്റെ സന്ദേശത്തില്‍ പറഞ്ഞു.
അഷ്റഫ് തലപ്പുഴ വലിയ സുഹൃദ് വലയത്തിന് ഉടമയായിരുന്നു. മരണ വാര്‍ത്തയറിഞ് ഡിഫ അനുശോചനമറിയിച്ചു. ദമാമിലെ ഫുട്‌ബോള്‍ മേഖലയുടെ വികാസത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
മൃതദേഹം തലപ്പുഴ ഹയാത്തുല്‍ ഇസ്ലാം മഖ്ബറയില്‍ ഖബറടക്കി. ബിന്‍സയാണ് ഭാര്യ. വിദ്യാര്‍ഥികളായ ശര്‍ഹാന്‍, ഷംനാദ് എന്നിവര്‍ മക്കളാണ്. ഇബ്രാഹിം, കുഞ്ഞുമുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍ എന്നിവര്‍ സഹോദരന്മാരും ബീവാത്തു, മറിയം, ഖദീജ എന്നിവര്‍ സഹോദരിമാരുമാണ്.
Keywords: Expatriate football fans in Eastern Province mourn the death of Dammam sports organizer Ashraf Thalappuzha, Dammam, News, Sports, Dead, Dead Body, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.