ജിദ്ദ: (www.kvartha.com 19.04.2020) സൗദിയില്‍ കൊവിഡ് ബാധിച്ച് പ്രവാസി എഞ്ചിനീയര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ മുഹമ്മദ് അസ്ലം ഖാന്‍(51) ആണ് മരിച്ചത്.
മക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2005 മുതല്‍ കുടുംബസമേതം മക്കയില്‍ താമസിച്ച് വരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജിദ്ദയിലേക്ക് താമസം മാറിയത്.
മാര്‍ച്ച് 12നാണ് അവസാനമായി ജിദ്ദയിലെത്തി കുടുംബത്തെ കണ്ടത്. പിന്നീട് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ മക്കയില്‍ തന്നെ തുടരുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഏപ്രില്‍ മൂന്നിന് മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ചികിത്സ തുടരുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടുംബം ജിദ്ദയില്‍ ക്വാറന്റൈനില്‍ ആയതിനാല്‍ ഇവര്‍ക്ക് മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ല. ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
Keywords: Expatriate engineer died in Saudi Arabia due to covid 19, Saudi Arabia, hospital, Treatment, Health, Health & Fitness, Dead, Dead Body, Teacher, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.