Found Dead | നാട്ടില്‍ നിന്നെത്തിയത് 3 മാസം മുമ്പ്; ജോലി ലഭിച്ച് 5-ാം ദിവസം പ്രവാസി യുവാവിനെ സഊദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


റിയാദ്: (www.kvartha.com) മൂന്നു മാസം മുമ്പ് തൊഴില്‍ വിസയില്‍ സഊദി അറേബ്യയിലെത്തിയ 23 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശിയായ ശരണ്‍ കുമാറാണ് മരിച്ചത്. 
ദക്ഷിണ സഊദിയിലെ ബിഷക്ക് സമീപം അസ്മി എന്നു സ്ഥലത്ത് വെച്ചായിരുന്നു സംഭവം. 

അച്ഛന്റെ കൂടെയായിരുന്നു ശരണ്‍കുമാര്‍ താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ശേഷം അച്ഛന്‍ തൊട്ടടുത്ത മസറയില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. അച്ഛന്‍ ഉച്ചക്ക് മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. 

മൂന്നു മാസം മുമ്പ് സഊദിയിലെത്തിയ ശരണ്‍കുമാറിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ച് അഞ്ചാം ദിവസം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ബിഷ കിങ് അബ്ദുല്ല ഹോസ്പിറ്റലിലേക്ക് മാറ്റി.

ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ മെമ്പറുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അമ്മ - പെരിയായി. രണ്ടു സഹോദരിമാരുണ്ട്.

Found Dead | നാട്ടില്‍ നിന്നെത്തിയത് 3 മാസം മുമ്പ്; ജോലി ലഭിച്ച് 5-ാം ദിവസം പ്രവാസി യുവാവിനെ സഊദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, World-News, Gulf-News, World, Saudi Arabia, Expat, Died, Hanged, Found Dead, Obituary, Gulf, Expat who arrived Saudi Arabia before three months found dead. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia