UAE Expats | പ്രവാസികളുടെ ശ്രദ്ധയ്ക്ക്: യുഎഇയിൽ ഭാര്യ പ്രസവിച്ചോ? ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക; കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് മുതൽ എമിറേറ്റ്സ് ഐഡി വരെ ആവശ്യം, കയ്യിലുള്ളത് ചുരുങ്ങിയ ദിവസങ്ങൾ
Jan 7, 2024, 18:41 IST
ദുബൈ: (KVARTHA) കുടുംബ സമേതം യുഎഇയിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. സന്ദർശന വിസയിൽ ഭാര്യയെയും മറ്റ് ബന്ധുക്കളെയും കൊണ്ടുവരുന്നവരുമുണ്ട്. വിവാഹിതരായ ദമ്പതികൾക്ക് ഒരു കുട്ടി ജനിക്കുന്നത് ജീവിതത്തിൽ വലിയ ഘട്ടമാണ്. ആദ്യത്തെ കുട്ടിയാണെങ്കിൽ ഇതിന് വലിയ സവിശേഷതയുമുണ്ട്. യുഎഇയിലായിരിക്കെ കുഞ്ഞ് ജനിച്ചാൽ പ്രവാസികൾ എന്തൊക്കെ നിയമങ്ങളാണ് പാലിക്കേണ്ടത്?
1. തൊഴിലുടമയെ അറിയിക്കാം
നിങ്ങൾ നിലവിൽ ജീവനക്കാരിയും ഗർഭിണിയുമാണെങ്കിൽ, എത്രയും വേഗം തൊഴിലുടമയെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. യുഎഇ തൊഴിൽ നിയമം നമ്പർ 30 അനുസരിച്ച്, ജോലി ചെയ്യുന്ന സ്ത്രീക്ക് പ്രസവത്തിന് മുമ്പും ശേഷവുമുള്ള സമയം ഉൾപ്പെടെ 45 ദിവസം ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്. ഒരേ തൊഴിലുടമയ്‌ക്കായി ഒരു വർഷം തുടർച്ചയായി ജോലി ചെയ്‌താൽ പ്രസവാവധി സമയത്ത് മുഴുവൻ ശമ്പളത്തിനും അർഹതയുണ്ട്, അല്ലാത്തപക്ഷം പകുതി ശമ്പളമാണ് ലഭിക്കുക. കൂടാതെ, പ്രസവ തീയതിക്ക് ശേഷമുള്ള 18 മാസം, കുഞ്ഞിനെ മുലയൂട്ടുന്നതിന് ഓരോ ദിവസവും രണ്ട് അധിക ഇടവേളകൾക്ക് അർഹതയുണ്ട്, ഈ ഇടവേള കുറഞ്ഞത് 30 മിനിറ്റായിരിക്കും.
2. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്
കുഞ്ഞ് ജനിച്ച തീയതി മുതൽ ജനനം രജിസ്റ്റർ ചെയ്യാനും ജനന സർട്ടിഫിക്കറ്റ് നേടാനും മാതാപിതാക്കൾക്ക് 30 ദിവസത്തെ സമയമുണ്ട്. വൈകിയാൽ പിഴ ഈടാക്കും. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്നവർക്ക് ജനന സർട്ടിഫിക്കറ്റ് സ്വയമേവ നൽകും. സ്വകാര്യ ആശുപത്രികളിൽ പ്രസവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് നേരിട്ട് അപേക്ഷിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് പേപ്പറിനൊപ്പം ജനന അറിയിപ്പ് എന്ന രേഖയാണ് ആദ്യം നൽകുന്നത്. ജനന അറിയിപ്പ് ജനന സർട്ടിഫിക്കറ്റ് അല്ല.
ആവശ്യമായ രേഖകൾ
* വിവാഹ സർട്ടിഫിക്കറ്റ് - പകർപ്പും ഒറിജിനലും
* ഭർത്താവിന്റെ പാസ്‌പോർട്ടും വിസയും - പകർപ്പും ഒറിജിനലും
* ഭാര്യയുടെ പാസ്‌പോർട്ടും വിസയും - പകർപ്പും ഒറിജിനലും
* ഭർത്താവിന്റെ എമിറേറ്റ്സ് ഐഡി - പകർപ്പും ഒറിജിനലും
* ഭാര്യയുടെ എമിറേറ്റ്സ് ഐഡി - പകർപ്പും ഒറിജിനലും
* ആശുപത്രിയിൽ നിന്നുള്ള രേഖകൾ
യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് അറബിയിൽ ആയിരിക്കും, എന്നാൽ മാതാപിതാക്കൾക്ക് ഇംഗ്ലീഷ് പതിപ്പ് ലഭിക്കാൻ അഭ്യർത്ഥിക്കാം. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം, ആരോഗ്യ-പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ അറബിക്, ഇംഗ്ലീഷ് ജനന സർട്ടിഫിക്കറ്റുകൾ മാതാപിതാക്കൾ കൈവശം വയ്ക്കണം.
3. ഇൻഷുറൻസ്, പ്രതിരോധ കുത്തിവയ്പ്
കുഞ്ഞ് ജനിച്ച തീയതി മുതൽ കുട്ടിയുടെ ഇൻഷുറൻസിനും ഹെൽത്ത് കാർഡിനും അപേക്ഷിക്കാൻ മാതാപിതാക്കൾക്ക് 30 ദിവസം അവസരമുണ്ട്. വൈകിയാൽ പിഴ ഈടാക്കും. കുഞ്ഞിന്റെ ആദ്യ ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പ് പുസ്തകം, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാതാപിതാക്കൾക്ക് കിട്ടിയതിന് ശേഷം ലഭിക്കും. ഈ പുസ്തകം കുഞ്ഞിന് ജനനശേഷം ആവശ്യമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുക്കാൻ സഹായിക്കും.
4. കുഞ്ഞിന്റെ പാസ്പോർട്ട്
കുട്ടിയുടെ പാസ്‌പോർട്ട്, റസിഡൻസി വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ നേടാൻ മാതാപിതാക്കൾക്ക് കുഞ്ഞ് ജനിച്ച തീയതി മുതൽ 120 ദിവസങ്ങൾ വരെ സമയമുണ്ട്. ഇല്ലെങ്കിൽ പിഴ ഈടാക്കും. കഴിയുന്നത്ര വേഗം നിങ്ങളുടെ എംബസിയുമായി ബന്ധപ്പെടുക. സാധാരണഗതിയിൽ, അപേക്ഷിച്ച തീയതി മുതൽ 10 ആഴ്ചയ്ക്കുള്ളിൽ എംബസി കുഞ്ഞിന്റെ ആദ്യ പാസ്‌പോർട്ട് നൽകും. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് നിങ്ങളുടെ എംബസിയുമായി സംസാരിക്കുന്നത് നല്ലതാണ്.
5. കുഞ്ഞിന്റെ താമസ വിസ
കുഞ്ഞിന്റെ ആദ്യ പാസ്‌പോർട്ട് ലഭിച്ച ശേഷം, രക്ഷിതാവ് കുഞ്ഞിന്റെ റസിഡൻസി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ടൈപ്പ് ചെയ്ത വിസ അപേക്ഷാ ഫോം ലഭിക്കുന്നതിന് മാതാപിതാക്കൾ ഏറ്റവും അടുത്തുള്ള തസ്ഹീഹ് (Thasleeh) കേന്ദ്രം സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷ ലഭിച്ച ശേഷം, അപേക്ഷ സമർപ്പിക്കുന്നതിന് മാതാപിതാക്കൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിലേക്ക് പോകണം.
ഈ രേഖകൾ ആവശ്യമാണ്:
* പിതാവിന്റെ പാസ്‌പോർട്ടും വിസയും - കളർ കോപ്പിയും ഒറിജിനലും (സ്‌പോൺസർ)
* മാതാവിന്റെ പാസ്‌പോർട്ടും വിസയും - കളർ കോപ്പിയും ഒറിജിനലും
* കുഞ്ഞിന്റെ പാസ്‌പോർട്ട് - കളർ കോപ്പിയും ഒറിജിനലും
* കുഞ്ഞിന്റെ അറബിക്, ഇംഗ്ലീഷ് ജനന സർട്ടിഫിക്കറ്റുകൾ
* കുഞ്ഞിന്റെ മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ

* തൊഴിലുടമയിൽ നിന്നുള്ള പിതാവിന്റെ ശമ്പള സർട്ടിഫിക്കറ്റ്
6. കുഞ്ഞിന്റെ എമിറേറ്റ്സ് ഐഡി
കുഞ്ഞിന് യുഎഇ റെസിഡൻസി വിസ ലഭിച്ച ശേഷം, എമിറേറ്റ്സ് ഐഡി അപേക്ഷ സമർപ്പിക്കുന്നതിന് പ്രാദേശിക എമിറേറ്റ്സ് ഐഡി അതോറിറ്റിയിലേക്ക് പോകാം. ഈ രേഖകൾ ആവശ്യമാണ്:
* എമിറേറ്റ്സ് ഐഡി അപേക്ഷ
* പിതാവിന്റെ പാസ്‌പോർട്ടും വിസയും - കളർ കോപ്പിയും ഒറിജിനലും

* കുഞ്ഞിന്റെ താമസ വിസ
* കുഞ്ഞിന്റെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ
< !- START disable copy paste -->

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, ID, Visa, Abudhabi, Dubai, UAE, Passport, Expat guide to giving birth in The UAE.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.