Expatriate Died | സഊദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) റിയാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ വിമാനത്തിൽ കയറിയിരിക്കവേ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ്​ (54) ആണ്​ മരിച്ചത്​. ഹൃദയാഘാതമെന്നാണ് നിഗമനം. റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്​ച രാവിലെ 11.30ഓടെയാണ് മുഹമ്മദ് എയർ ഇൻഡ്യ എക്​സ്​പ്രസ്​ വിമാനത്തിൽ കയറിയത്. എയർപോർടിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറി പറന്നുയരാൻ കാത്തിരിക്കുന്നതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Expatriate Died | സഊദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ ഡോക്ടർമാർ എത്തി പരിശോധിച്ച് അടുത്തുള്ള കിങ് അബ്​ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11.40 നായിരുന്നു എയർ ഇൻഡ്യ എക്​സ്​പ്രസ്​ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് 45 മിനുറ്റോളം വൈകിയിരുന്നു. ഇതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കിംഗ് അബ്ദുല്ല ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്നാണ് വിവരം. 11 മാസം മുൻപാണ് മുഹമ്മദ് അവസാനമായി നാട്ടിലെത്തിയത്. നസീമ, നസീബ എന്നിവർ ഭാര്യമാരാണ്. മക്കൾ: മുഹമ്മദ്​ റാഹിദ്​, സഹദ്​, നസീഹത്​. സഹോദരങ്ങൾ: ജബ്ബാർ, ഹസൈനാർ, ആമിന, നഫീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നീസ, മറിയം.

Keywords: Kannur-News, Obituary, Obituary-News, Gulf,Gulf-News, News, Saudi, Airport, Doctor, Hospital, Expat dies while returning home from airport. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script