ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിദ്ദ: സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടങ്ങി. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായാണു ഒഴിപ്പിക്കുന്ന നടപടി പ്രാവര്‍ത്തികമാക്കുന്നത്. നിയമലംഘകരെ കണ്ടെത്താന്‍ സംയുക്ത സമിതി രൂപീകരിച്ചു തുടര്‍ച്ചയായ പരിശോധനകള്‍ നടത്തും.
അനധികൃത താമസക്കാരെ കണ്ടെത്തി ഉടനെ നാടുകടത്തും. അനധികൃത താമസക്കാര്‍ക്കു ജോലി നല്കുന്ന തൊഴിലുടമകള്‍ക്കെതിരേയും കടുത്ത നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകളുടെ ബിനാമികളായി ബിസിനസ് നടത്തുന്നവര്‍ക്കെതിരെയും ഇത്തവണ നടപടിയുണ്ടാവും.
നേരത്തേ നടത്തിയ പരിശോധനകളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളെയും ശമ്പളം വൈകിക്കുന്ന സ്ഥാപനങ്ങളെയും സ്പോണ്‍സര്‍ഷിപ്പിലല്ലാതെ ജോലി നല്കുന്ന തൊഴിലുടമകളെയും കണ്ടെത്തിയിരുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി ഭരണകൂടം നടപടികള്‍ കര്‍ശനമാക്കുന്നത്. മലയാളികള്‍ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് സൗദി സര്‍ക്കാരിന്റെ നടപടി തിരിച്ചടിയാവും.
SUMMARY: evacuation of illegal immigrants started in soudi arabia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
