SWISS-TOWER 24/07/2023

Etisalat launches app | സൗജന്യ വോയ്സ്, വീഡിയോ കോളുകള്‍; കൂടാതെ നിരവധി സേവനങ്ങളും ഇനി ഒരു കുടക്കീഴില്‍; പുതിയ ആപ് അവതരിപ്പിച്ച് യുഎഇയിലെ ഇതിസലാത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ ഇതിസലാത് ബൈ ഇ ആൻഡ് (Etisalat by e&) എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഗോചാറ്റ് മെസന്‍ജര്‍ (GoChat Messenger) എന്ന ആപ് അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കളെ ലോകത്തെവിടെയും സൗജന്യ വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനും പണം അയയ്ക്കാനും ബിലുകള്‍ അടയ്ക്കാനും ഗെയിമുകള്‍ കളിക്കാനും ഏറ്റവും പുതിയ വാര്‍ത്തകള്‍ വായിക്കാനും അനുവദിക്കുന്നു. ആപ് നേരത്തെ ബീറ്റാ പതിപ്പിൽ ലഭ്യമായിരുന്നുവെങ്കിലും ഔദ്യോഗികമായി ഇപ്പോഴാണ് പുറത്തിറക്കിയത്.
                                            
Etisalat launches app | സൗജന്യ വോയ്സ്, വീഡിയോ കോളുകള്‍; കൂടാതെ നിരവധി സേവനങ്ങളും ഇനി ഒരു കുടക്കീഴില്‍; പുതിയ ആപ് അവതരിപ്പിച്ച് യുഎഇയിലെ ഇതിസലാത്

നിരവധി സേവനങ്ങള്‍ ആക്സസ് ചെയ്യാനും കഴിയും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ വര്‍ധിച്ചുവരുന്ന കണക്റ്റിവിറ്റിയുടെ ആവശ്യകതയില്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഗോചാറ്റ് മെസന്‍ജര്‍ എന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗോചാറ്റ് മെസന്‍ജര്‍ എന്നത് ലോകത്തിലെ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആഗോള ആപ്ലികേഷനാണ്, രജിസ്‌ട്രേഷനായി ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രം ആവശ്യമാണ്. നിലവില്‍, ഭൂരിഭാഗം യുഎഇ സ്വദേശികളും സന്ദര്‍ശകരും ആശയവിനിമയം നടത്താന്‍ ചാറ്റ് ആപ്ലികേഷനായ BotIM ആണ് ഉപയോഗിക്കുന്നത്. അതില്‍ നിന്നുള്ള മാറ്റമാണ് ഗോചാറ്റ് മെസന്‍ജര്‍. ഈ വര്‍ഷം ഫെബ്രുവരി 23 ന് ഇതിസലാത് ഗ്രൂപ് അതിന്റെ പേര് ഇതിസലാത് ബൈ ഇ ആന്റ് എന്നാക്കി റീബ്രാന്‍ഡ് ചെയ്തിരുന്നു. ആഗോളതലത്തിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിന്റെ തുടക്കമായിരുന്നു ഇത്. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആപ് അവതരിപ്പിച്ചിരിക്കുന്നത്.

Keywords:  Latest-News, World, Top-Headlines, UAE, Gulf, Dubai, United arab Emirates, Message, Application, Online, Etisalat, Etisalat launches app, GoChat Messenger, Etisalat launches GoChat Messenger for free voice and video calls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia