Expatriates | 40 വര്‍ഷത്തിലേറെ കമ്പനിയില്‍ തൊഴിലാളി; പ്രവാസി ഇന്ത്യക്കാരന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള യുഎഇ പൗരന്റെ പോസ്റ്റ് വൈറല്‍; ഇമറാതികളുടെ കാരുണ്യം പങ്കിട്ട് നെറ്റിസന്‍സ്

 


ദുബൈ: (www.kvartha.com) 40 വര്‍ഷത്തിലേറെയായി തങ്ങളുടെ കുടുംബത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രവാസി ഇന്ത്യക്കാരന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള യുഎഇ പൗരന്റെ ട്വിറ്റര്‍ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 40 വര്‍ഷത്തിലേറെയായി തന്റെ കുടുംബത്തിന്റെ കമ്പനിയില്‍ സേവനമനുഷ്ഠിച്ച തൊഴിലാളിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി യുഎഇ പൗരനായ ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് ട്വീറ്റ് ചെയ്തത്.
    
Expatriates | 40 വര്‍ഷത്തിലേറെ കമ്പനിയില്‍ തൊഴിലാളി; പ്രവാസി ഇന്ത്യക്കാരന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള യുഎഇ പൗരന്റെ പോസ്റ്റ് വൈറല്‍; ഇമറാതികളുടെ കാരുണ്യം പങ്കിട്ട് നെറ്റിസന്‍സ്

വൈദ്യുതി അപകടത്തെ തുടര്‍ന്ന് അടുത്തിടെയാണ് പ്രവാസി മരിച്ചത്. 'ഞങ്ങളുടെ കൂടെ 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ തൊഴിലാളി, വിശ്വസ്തനും ദയയുള്ളവനുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇന്ന് രാവിലെ വൈദ്യുത അപകടത്തെത്തുടര്‍ന്ന് മരിച്ചു, ദൈവം കരുണ കാണിക്കട്ടെ', ഒരു വീഡിയോ ക്ലിപ്പും തൊഴിലാളിയുടെ ഫോട്ടോയും പങ്കുവെച്ചുകൊണ്ട് അല്‍ ഖാസിമി എഴുതി.

നിരവധി പേര്‍ പോസ്റ്റില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യുഎഇ പൗരന്മാരില്‍ പലരും തങ്ങളുടെ ജീവനക്കാരെ കുടുംബാംഗത്തെപ്പോലെ കൈകാര്യം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ നിരവധി അനുഭവങ്ങള്‍ നെറ്റിസന്‍സ്
പങ്കിട്ടു. 'ഖാസിമിയുടെയും കുടുംബത്തിന്റെയും ദയ ഇല്ലായിരുന്നുവെങ്കില്‍, വിരമിച്ച ശേഷവും ഇന്ത്യന്‍ തൊഴിലാളി അവരോടൊപ്പം താമസിക്കുമായിരുന്നില്ല. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ', മുഫ്താ അല്‍ നുഐമി എന്ന ഉപയോക്താവ് കമന്റ് ചെയ്തു.

ഇമറാതി കുടുംബങ്ങള്‍ വീട്ടുജോലിക്കാരോട് ആദരവോടെയും കരുതലോടെയും പെരുമാറുകയും അവര്‍ക്ക് സുഖപ്രദമായ ജീവിത അന്തരീക്ഷം, ആരോഗ്യ സംരക്ഷണം, കൂടാതെ വിദ്യാഭ്യാസം എന്നിവ നല്‍കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്നും പൊതുവെ പ്രവാസികള്‍ പ്രശംസിക്കാറുണ്ട്. ഒരു വ്യക്തിയുടെ തൊഴിലുടമ അയാളുടെ മരണശേഷം, ശമ്പളം കുടുംബത്തിന് അയച്ചുകൊടുത്ത സമാനമായ സംഭവം മുഹമ്മദ് എന്ന ഉപയോക്താവ് അനുസ്മരിച്ചു.

Keywords: UAE News, Dubai News, Expatriate Died, World News, Emirati mourns death of Indian worker who had been with his family for over 40 years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia