ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

 


ദുബൈ: (www.kvartha.com 23.05.2021) കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാനസര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഞായറാഴ്ച പ്രസ്താവനയിലൂടെയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു എ ഇ അനിശ്ചിതകാല വിലക്കേര്‍പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യു എ ഇയിലേക്ക് വരാന്‍ കഴിയില്ല.

ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

അതേസമയം യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ടികെറ്റ് എടുക്കാന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പിന്നീട് യാത്ര മാറ്റിവെക്കുന്നുണ്ടെങ്കില്‍ ട്രാവല്‍ ഏജന്റ് വഴിയോ ബുകിംഗ് ഓഫീസ് വഴിയോ ഫ്‌ളൈറ്റുകള്‍ വീണ്ടും ബുക് ചെയ്യാം.

അതേസമയം, യു എ ഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് യാത്ര ചെയ്യാം. ഉടന്‍ യു എ ഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ജൂണ്‍ ഒന്ന് മുതല്‍ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. ആദ്യം മെയ് രണ്ട് വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് 14 വരെയും അനിശ്ചിതകാലത്തേക്കും നീട്ടി.

Keywords:  Emirates says flights from India will remain suspended until June 14, 2021, Dubai, Emirates Airlines, Passengers, Flight, Ticket, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia