ദുബൈയില്‍ നിന്നും ലാഗോസിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തില്‍ യാത്രക്കാരിക്ക് സുഖപ്രസവം; ഇതേതുടര്‍ന്ന് വിമാനം ദുബൈ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി; 4മണിക്കൂറിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു

 


ADVERTISEMENT

ദുബൈ: (www.kvartha.com 07.05.2020) ദുബൈയില്‍ നിന്നും ലാഗോസിലേക്ക് സ്വദേശികളായ യാത്രക്കാരുമായി പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തില്‍ യാത്രക്കാരിക്ക് സുഖപ്രസവം. ഇതേതുടര്‍ന്ന് വിമാനം ദുബൈ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. പിന്നീട് നാലുമണിക്കൂറിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ബുധനാഴ്ചയാണ് സംഭവം.

EK 783 എന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തിലാണ് യാത്രയ്ക്കിടെ യാത്രക്കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവം ശരിവെച്ച അധികൃതര്‍ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്;

ദുബൈയില്‍ നിന്നും ലാഗോസിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തില്‍ യാത്രക്കാരിക്ക് സുഖപ്രസവം; ഇതേതുടര്‍ന്ന് വിമാനം ദുബൈ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി; 4മണിക്കൂറിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു

ഞങ്ങളുടെ യാത്രക്കാരുടെയും ജോലിക്കാരുടെയും ക്ഷേമവും സുരക്ഷയും എമിറേറ്റ്‌സിന് വളരെ പ്രധാനമാണ്, അതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയത്. എമിറേറ്റ്‌സ് വക്താവ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

യുഎഇയില്‍ നിന്ന് 256 നൈജീരിയക്കാരെയും കയറ്റിക്കൊണ്ടുപോയ വിമാനത്തിലാണ് സംഭവം. പിന്നീട് വിമാനം യാത്രക്കാരെ ലാഗോസിലെ മുര്‍താല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.


Keywords:  Emirates repatriation flight to Lagos returns to Dubai after woman gives birth to baby boy, Dubai, News, Passengers, Pregnant Woman, Child, Emirates Airlines, Flight, UAE, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia