ID card | യുഎഇയില്‍ പ്രവാസികള്‍ വിവാഹിതരാകുമ്പോള്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് അധികൃതര്‍
Aug 11, 2022, 19:03 IST
ADVERTISEMENT
അബൂദബി: (www.kvartha.com) യുഎഇയിലെ പ്രവാസികള്‍ വിവാഹിതരാകുമ്പോള്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് നിര്‍ദേശം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവര്‍ക്കാണ് ഈ നിബന്ധന.
ബന്ധപ്പെട്ട വ്യക്തി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റിയുടെ ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിക്കുകയും ഐഡി കാര്‍ഡിലെയും പോപുലേഷന്‍ രെജിസ്റ്റര്‍ പ്രോഗ്രാമിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.
എന്നാല്‍ എമിറാതികളുടെയും ഗള്‍ഫ് പൗരന്മാരുടെയും കാര്യത്തില്‍, മകനോ മകളോ 15 വയസ്സ് തികഞ്ഞ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ജനസംഖ്യാ രെജിസ്റ്റര്‍ പ്രോഗ്രാമിലെയും ഐഡി കാര്‍ഡിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിനായി ഒരു ഐസിപി ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിക്കുകയും മകന്റെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്ഡേറ്റ് ചെയ്യാനും വേണ്ടി അപേക്ഷിക്കുകയും വേണം.
യുഎഇ നിവാസികള്‍ തങ്ങളുടെ മക്കള്‍ 15 വയസ്സ് തികഞ്ഞ തീയതി മുതല്‍ നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് ഐസിപി ചൂണ്ടിക്കാട്ടി. റസിഡന്‍സി പുതുക്കുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇതിന് കാരണം.
Keywords: Emirates ID card must be updated after marriage, urges ministry, Abu Dhabi, News, Marriage, UAE, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

