Draw | പുതുവർഷത്തിൽ 450 കോടിയിലേറെ രൂപ സ്വന്തമാക്കാം! യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഡ്രോ; നറുക്കെടുപ്പ് ഡിസംബർ 31-ന്

 


ADVERTISEMENT

ദുബൈ: (KVARTHA) യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച് ജനപ്രിയ സമ്മാന നറുക്കെടുപ്പായ എമിറേറ്റ്‌സ് ഡ്രോ. പുതുവർഷദിനത്തിലെ നറുക്കെടുപ്പിൽ 200 മില്യൺ ദിര്‍ഹം (ഏകദേശം 450 കോടി രൂപ) സമ്മാനമാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് സമ്മാനം ഉറപ്പിക്കാം.

Draw | പുതുവർഷത്തിൽ 450 കോടിയിലേറെ രൂപ സ്വന്തമാക്കാം! യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഡ്രോ; നറുക്കെടുപ്പ് ഡിസംബർ 31-ന്

പുതുവത്സരത്തിന് യോജിച്ച, ഇതുവരെ കാണാത്ത സമ്മാനത്തുകയാണ് ​മെ​ഗാ7 എന്ന് എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് അൽവാധി പറഞ്ഞു. പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 രാത്രി 8.30 വരെ നറുക്കെടുപ്പില്‍ പങ്ക് ചേരാം.

18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് വെബ്‌സൈറ്റ് സന്ദർശിച്ചോ ആപ്പിൽ നിന്നോ ലോകത്തെവിടെ നിന്നും എമിറേറ്റ്‌സ് ഡ്രോ മെ​ഗാ7 ടിക്കറ്റ് വാങ്ങാം. വിവരങ്ങൾക്ക് - 800 7777 7777 അല്ലെങ്കിൽ വെബ്‌സൈറ്റ് www(dot)emiratesdraw(dot)com സന്ദർശിക്കാം. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് നറുക്കെടുപ്പ്.

Keywords:  Malayalam-News, World, World-News, Gulf, Gulf-News, Emirates Draw, Dubai, Uae, 200 Million, Emirates Draw announces biggest cash prize with Dh200 million up for grabs.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia